തനിക്കു ഈ സിനിമ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ് ഇല്ലെങ്കിൽ ഞാൻ വേറെ ആളെ നോക്കുമെന്നാണ് ജയറാം പറഞ്ഞത് : നിർമ്മാതാവ്

ജയരാജിന്റെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആനചന്തം. ആന കമ്പക്കാരന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ  രസകരവുമായ അനുഭവങ്ങൾ ഓർത്തെടുത്ത് നിർമ്മാതാവ് സമദ് മങ്കട പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ചിത്രത്തിലെ ആ കഥാപാത്രം ചെയ്യാൻ ജയറാമിനല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്ന് പറയുന്നതാണ് സത്യമെന്നും സമദ് പറയുന്നുണ്ട്. മധു ചന്ദലേഖയുടെ പിന്നാലെ ചെയ്ത സിനിമയായിരുന്നു ആനച്ചന്തം.

സിനിമയുടെ കഥ കേട്ടപ്പോഴെ ജയറാമിന് ഇൻഡ്രസ്റ്റായെന്നും തന്നോട് തനിക്കു ഈ സിനിമ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ് ഇല്ലെങ്കിൽ താൻ വേറെ ആളെ നോക്കുമെന്നും ജയറാം പറഞ്ഞതായും സമദ് പറയുന്നു. ചിത്രത്തിൽ മം​ഗലാംകുന്ന് അയ്യപ്പൻ എന്ന ആനയായിരുന്നു ചിത്രത്തിൽ എത്തിയത്.

ആളുകളുമായി പെട്ടന്ന് ആന ഇണങ്ങുകയും ചെയ്തത് ഭാ​ഗ്യമാണെന്നും അദ്ദേഹം പറയുന്നു. ​ഗൂരുവായൂർ അമ്പലത്തിലെ ആനകളെ വെച്ച് ഷൂട്ട് ചെയ്യുക എന്നത് തന്നെ വലിയ ഭാ​ഗ്യമാണന്നും അദ്ദേഹം മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.