ആണുങ്ങള്‍ക്ക് ഒരു പാന്റും ഷര്‍ട്ടും മാത്രമല്ലേ ഉള്ളൂ, ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെ : സായ് പല്ലവി

പ്രണയത്തെ കുറിച്ചും ലവ് അറ്റ് ഫസ്റ്റ് സൈറ്റിനെ കുറിച്ചുമൊക്കെയുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തി നടി സായ് പല്ലവി. എനിക്ക് ഇതുവരെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിങ് ഉണ്ടായിട്ടില്ല. നല്ലൊരു അപ്പിയറന്‍സില്‍ ആരെയെങ്കിലും കണ്ടാല്‍ ആ നന്നായിട്ടുണ്ടല്ലോ എന്ന് തോന്നും. പുരുഷന്മാരേക്കാള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണ്.

ഭംഗിയായി വസ്ത്രമൊക്കെ ധരിച്ചുവരുന്ന പെണ്‍കുട്ടികളെയാണ് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിരുന്നത്. നല്ല ഡ്രസാണല്ലോയെന്നും മുടി ഭംഗിയായിരിക്കുന്നല്ലോ കണ്ണ് ഭംഗിയായിരിക്കുന്നല്ലോ എന്നൊക്കെ തോന്നാറുണ്ട്. ആണുങ്ങള്‍ക്ക് പിന്നെ ഒരു പാന്റും ഷര്‍ട്ടും മാത്രമല്ലേ ഉള്ളൂ’. സായി പല്ലവി പറഞ്ഞു.

‘പ്രണയം തോന്നാത്തവര്‍ ഉണ്ടാവില്ലല്ലോ. ഒരു ആത്മകഥ എഴുതുകയാണെങ്കില്‍ 50 ഷെയ്ഡ്‌സ് ഓഫ് പല്ലവി എന്നായിരിക്കും പേരിടുക. എനിക്കൊരുപാട് ഷെയ്ഡ്‌സ് ഉണ്ട്, വീട്ടില്‍ അമ്മയോടും സഹോദരിയോടും പെരുമാറുന്നതുപോലെയല്ല ഫ്രണ്ട്‌സിന്റെയടുത്ത്, പുറത്ത് മറ്റൊരാളാണ്, സെറ്റില്‍ ഇരിക്കുമ്പോള്‍ വേറെയൊരാളാണ്.’ സായി പല്ലവി കൂട്ടിച്ചേര്‍ത്തു.