അത്തരം സിനിമകള്‍ എനിക്ക് പേടിയാണ്; ചിരഞ്ജീവിയും ഒത്തുള്ള റോള്‍ നിരസിച്ചതിന്റെ കാരണം പറഞ്ഞ് സായ് പല്ലവി

ചിരഞ്ജീവി ചിത്രം ‘ഭോലാ ശങ്കറി’ലെ റോള്‍ നടി സായ് പല്ലവി നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ താന്‍ ആ റോള്‍ എന്തിനാണ് നിരസിച്ചതെന്ന് തുറന്നുപറയുകയാണ് താരം.ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രിവ്യൂ ഷോ ചടങ്ങിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

റീമേക്ക് സിനിമകളില്‍ അഭിനയിക്കുന്നതില്‍ പേടിയുണ്ടെന്നും അതുകൊണ്ടാണ് ഓഫര്‍ നിരസിച്ചതെന്നുമായിരുന്നു സായി പല്ലവി പറഞ്ഞത്. അല്ലാതെ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാനുള്ള അവസരം താന്‍ നിഷേധിക്കില്ലെന്നും എവിടെ പോയാലും ചിരഞ്ജീവിയെ കണ്ടുമുട്ടാനാവുമോ എന്നാണ് താന്‍ അന്വേഷിക്കാറുള്ളതെന്നും സായി പല്ലവി പറഞ്ഞു.

Read more

അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് വലിയ അംഗീകാരമായാണ് താന്‍ കാണുന്നതെന്നും സായ് പല്ലവി പറഞ്ഞു. ചിത്രത്തിലെ വേഷം നിരസിച്ചതിന് സായി പല്ലവിയോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ചിരഞ്ജീവി വേദിയില്‍ സംസാരിച്ചു തുടങ്ങിയത്.