ഞാൻ മരിച്ചാൽ അവരായിരിക്കും ഉത്തരവാദികൾ; ഫെയ്സ്‍ബുക്ക് പോസ്റ്റുമായി സാബുമോൻ

സാബുമോന്റെ ഫെയ്സ് ബുക്ക്  പോസ്റ്റ്  വൈറലാവുകയാണ്.

താൻ ഇന്ന് മരിക്കുമെന്നും തന്റെ മരണത്തിന് കാരണം സംഘികൾ ആണെന്നും അദ്ദേഹം പറയുന്നു. ഹെര്‍ബല്‍ ഗോമൂത്രയുടെ ബോട്ടിലില്‍ ഹലാല്‍ എന്നെഴുതിയത് മാര്‍ക്ക് ചെയ്തു കൊണ്ടാണ് സാബു ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നെൻ മെരിക്കും ഇന്ന്. എന്റെ മെരണത്തിനു ഉത്തരവാദികൾ സങ്കികൾ ആണ്. സങ്കി ബുദ്ധിക്ക് ഒരു ശതമാനം പോലും നിലവാരം കൊടുക്കാഞ്ഞ മൊത്തം ദൈവങ്ങളെയും ഞാൻ പുച്ഛത്തോടെയേ കാണൂ. ഇങ്ങനെ ഉള്ള ദ്രോഹം ഒന്നും ചെയ്യരുത്.