ഹൈലൈറ്റ് മുപ്പതു മിനിറ്റോളം വരുന്ന കുരുക്ഷേത്ര യുദ്ധരംഗങ്ങള്‍, വിക്രമിന്റെ ‘ബീഫ്മഡ് അപ്പ്’ ലുക്ക് തത്കാലം സസ്പെന്‍സ്; മഹാവീര്‍ കര്‍ണ്ണയെക്കുറിച്ച് ആര്‍. എസ് വിമല്‍

Gambinos Ad
ript>

വിക്രമിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര കര്‍ണ്ണന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തുടക്കമായിരുന്നു. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ഇപ്പോള്‍ നടന്നു വരുന്ന ഷൂട്ടിംഗില്‍ ചിത്രീകരിക്കുന്നത് കുരുക്ഷേത്ര യുദ്ധത്തിലെ രംഗങ്ങളാണ്. സംവിധായകന്‍ ആര്‍ എസ് വിമലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.”ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്നായ, മുപ്പതു മിനിറ്റോളം വരുന്ന കുരുക്ഷേത്ര യുദ്ധരംഗങ്ങളാണ് ഞങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയത്. കര്‍ണ്ണനായി എത്തുന്ന വിക്രം രണഭൂമിയിലേക്ക് ഒരു രഥത്തില്‍ എത്തുന്ന ഭാഗങ്ങള്‍ എടുത്തു. ചിത്രത്തിന് വേണ്ടിയുള്ള വിക്രമിന്റെ ‘ബീഫ്മഡ് അപ്പ്’ ലുക്ക് തത്കാലം സസ്‌പെന്‍സായി വച്ചിരിക്കുകയാണ്. പതിനെട്ടു ദിവസത്തെ ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്,” സംവിധായകന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Gambinos Ad

മഹാവീര കര്‍ണ്ണ’ന്റെ മോഷന്‍ പോസ്റ്റര്‍ ഉടന്‍ പുറത്തു വരുമെന്നും മറ്റു അഭിനേതാക്കളെ ആ സമയം പ്രഖ്യാപിക്കും എന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു. ‘ബാഹുബലി: ദ കണ്‍ക്ലൂഷന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനെക്കാളും വലിയ ബജറ്റിലാണ് ‘മഹാവീര്‍ കര്‍ണ്ണ’ ഒരുങ്ങുന്നത്. ‘ബാഹുബ’ലിയുടെ രണ്ടാം ഭാഗത്തിന് 250 കോടി രൂപയായിരുന്നു ചെലവ് വന്നിരുന്നതെങ്കില്‍ ഈ ഇതിഹാസചിത്രത്തിന്റെ ബജറ്റ് 300 കോടി രൂപയാണ്.

ഹോളിവുഡിലെ പ്രഗത്ഭരായ ടെക്‌നീഷന്‍മാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. കുന്തിയുടെ മകനായ കര്‍ണ്ണന്റെ വീക്ഷണകോണില്‍ നിന്നുമുള്ള മഹാഭാരത ആഖ്യാനമാണ് ‘മഹാവീര കര്‍ണ്ണന്‍’ ലക്ഷ്യമിടുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള യുണൈറ്റ് ഫിലിം കിംഗ്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 പകുതിയോടെ ‘മഹാവീര്‍ കര്‍ണ്ണ’ തിയേറ്ററുകളിലെത്തും.

പൃഥ്വിരാജിനെ നായകനാക്കി മൂന്നുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആണ് കര്‍ണന്‍. പിന്നീട് നിര്‍മ്മാതാവും നായകനും പിന്മാറിയതോടെ സിനിമ മുടങ്ങിയെന്ന് ഏവരും കരുതി. എന്നാല്‍ മലയാള സിനിമാ ലോകത്തെ തന്നെ അമ്പരപ്പിച്ച് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുന്നുവെന്ന് വിമല്‍ അറിയിക്കുകയായിരുന്നു.