നിങ്ങള്‍ ജാമിയയില്‍ നിന്ന് തന്നെയല്ലേ, പിന്നെ എന്താണ് പ്രതികരിക്കാത്തത്; ഷാരൂഖിനോട് റോഷന്‍ അബ്ബാസ്

പൗരത്വ നിയമ ഭേദഗതിയിലും ജാമിയ മിലിയ പൊലീസ് അതിക്രമത്തിലും ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും പ്രതികരിച്ചു കഴിഞ്ഞു. എന്നാല്‍ ബോളിവുഡിന്റെ ഖാന്‍ത്രയം പ്രതികരണങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാനോടു പ്രതികരക്കാനാവശ്യപ്പെട്ട് നടനും റേഡിയോ ജോക്കിയുമായ റോഷന്‍ അബ്ബാസ രംഗത്തുവന്നിരിക്കുന്നു്. ട്വിറ്ററിലൂടെയാണ് റോഷന്റെ വികാരപ്രകടനം.

ഷാരൂഖ് ഖാന്‍ ജാമിയയില്‍ നിന്നു തന്നെയല്ലേയെന്നും എന്താണ് എന്നിട്ട് വിഷയത്തില്‍ പ്രതികരിക്കാത്തതെന്നും ഷാരൂഖിനെ മൗനിയാക്കിയതെന്താണെന്നുമാണ് റോഷന്‍ ചോദിക്കുന്നത്. #istandwithjamiamiliastudents എന്ന ഹാഷ്ടാഗോടെയാണ് റോഷന്റെ വിമര്‍ശനം.

ഷാരൂഖ് ഖാനും റോഷനും ജീമിയ മിലിയ സര്‍വകലാശാലയില്‍ സഹപാഠികളായിരുന്നു. മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തരബിരുദപഠനത്തിനിടെയാണ് ഷാരൂഖ് സിനിമയിലെത്തുന്നത്.

ബോളിവുഡ് നടന്‍മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ കാന്‍ തുടങ്ങിയവരാരും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേ സമയം അഭിനേതാക്കളായ രാജ്കുമാര്‍ റാവു, തപ്സി പണ്ണു, റിച്ചാ ഛദ്ദ, അനരാഗ് കശ്യപ്, പരിനീതി ചോപ്ര തുടങ്ങിയവര്‍ വിഷയത്തില്‍ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു.