എന്തു കൊണ്ട് വൈറസില്‍ ഫഹദ് ഫാസില്‍ ഇല്ല?; കാരണം വ്യക്തമാക്കി റിമ കല്ലിങ്കല്‍

കേരളത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ കാലത്തിന്റെ കഥ പറയുന്ന വൈറസ് റിലീസിംഗിന് ഒരുങ്ങുകയാണ്. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഭാര്യ റിമ കല്ലിങ്കല്‍ നിര്‍മ്മിക്കുന്ന വൈറസില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അസാന്നിധ്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് റിമ കല്ലിങ്കല്‍.

“ഫഹദ് ഫാസിലിനെയും വൈറസ് ടീം ആദ്യം ആലോചിച്ചിരുന്നു. ഫഹദിലെ നടനു വേണ്ടി ഒരു രംഗം തന്നെ മുമ്പ് പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. അതിരന്‍ എന്ന സിനിമയുടെ തിരക്കുകള്‍ മൂലമാണ് ഫഹദ് വൈറസിന്റെ ഭാഗമാകാന്‍ കഴിയാതെ പോയത്. വൈറസില്‍ അതുമാത്രമേ ഞങ്ങള്‍ മിസ് ചെയ്തതെന്ന് തോന്നുന്നുള്ളു.” എഷ്യാവില്ലെയുമായുള്ള അഭിമുഖത്തില്‍ റിമ പറഞ്ഞു.

ചിത്രത്തില്‍ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ആസിഫ് അലി, പാര്‍വതി, രമ്യ നമ്പീശന്‍, പൂര്‍ണ്ണിമ, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്‌സിന്‍ പരാരിയും സുഹാസ് ഷറഫുമാണ് വൈറസിന്റെ തിരക്കഥയെഴുതിയത്. രാജീവ് രവിയാണ് ക്യാമറ. ചിത്രം ജൂണ്‍ ഏഴിന് തിയേറ്ററുകളിലെത്തും.