മുസ്ലിമിന്റെ പേരും ചാത്തന്റെ കോലവും; റിമ കല്ലിങ്കലിന് എതിരെ വിദ്വേഷ കമന്റ്

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി റിമ കല്ലിങ്കല്‍ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് എത്താറുമുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവും സംവിധായകനുമായ ആഷിക് അബുവിനൊപ്പം റഷ്യയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് റിമ പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ വൈറലായതോടെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടര്‍. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് നടി ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡേണ്‍ വേഷങ്ങള്‍ ധരിച്ച് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതിലൂടെ റിമ മോശമായ സന്ദേശം സമൂഹത്തിന് നല്‍കുന്നുവെന്നുള്ള തരത്തിലാണ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

മുസ്ലിമിന്റെ പേരും ചാത്തന്റെ കോലവും എന്നാണ് ചിത്രത്തിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്. പിന്നാലെ നിരവധി ആളുകള്‍ ഈ കമന്റിന് മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഉള്ള കമന്റുകള്‍ക്ക് സാധാരണ മറുപടി നല്‍കുന്ന റിമ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

‘തുടക്കത്തില്‍ നല്ല പെണ്ണായിരുന്നു, സ്വയം നശിപ്പിച്ചു’ ‘ബീഫ് ലേഗ് പീസ് കടയില്‍ തൂക്കി വെച്ചിരിക്കുന്നത് പോലെ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫെമിനിസം ഛര്‍ദ്ദിക്കുന്ന സമയം ജിം പോയാല്‍ ഉപകാരമായേനെ….’ എന്നിങ്ങനെയാണ് താരത്തിന്റെ ഫോട്ടോകള്‍ക്ക് വന്ന മറ്റ് കമന്റുകള്‍.