ഓരോ സിനിമ എഴുതി കഴിഞ്ഞും മമ്മുക്കയോട് ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കും പക്ഷേ: രഞ്ജന്‍ പ്രമോദ്

മെഗാ ഹിറ്റ് ചിത്രങ്ങള്‍ക്കായി തൂലിക ചലിപ്പിച്ച രഞ്ജന്‍ പ്രമോദ് തന്റെ ഏറ്റവും വലിയ   ഒരു മോഹത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ്.  മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും  പക്ഷെ മമ്മൂട്ടി പിടി തരാതെ ഒഴിഞ്ഞു മാറിയെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ രഞ്ജന്‍ പ്രമോദ് പറയുന്നു.

“മമ്മുക്കയുമായി ഒരു സിനിമ ചെയ്യുക എന്നത് എന്റെ വലിയ ആഗ്രഹമാണ്. ഞാന്‍ ഓരോ സിനിമ എഴുതി കഴിഞ്ഞും മമ്മുക്കയോട് ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കും.

പക്ഷേ എന്തുകൊണ്ടോ അത് ഇതുവരെയും നടന്നില്ല. ‘രക്ഷാധികാരി ബൈജു’ എന്ന സിനിമ ചെയ്യുന്നതിന് മുമ്പും ഞാന്‍ ഒരു കഥ മമ്മുക്കയുമായി ആലോചിച്ചിരുന്നു. അദ്ദേഹം പറഞ്ഞു.