പലരും പ്രചരിപ്പിക്കുന്നത് സിനിമയില്‍ അവസരം കുറഞ്ഞതു കൊണ്ടാണ്  യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്ന്;  സത്യാവസ്ഥ തുറന്നു പറഞ്ഞ്  രമ്യ നമ്പീശന്‍

യൂട്യൂബ് ചാനല്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നൽകി നടി രമ്യ നമ്പീശൻ.

പലരും പ്രചരിപ്പിക്കുന്നത് സിനിമയില്‍ അവസരം കുറഞ്ഞതു കൊണ്ടാണ് താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നാണെന്നും എന്നാല്‍ 2019ല്‍ ആറ് സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും പിന്നെ എന്തടിസ്ഥാനത്തിലാണ് അവസരം കുറഞ്ഞെന്ന് പ്രചരിപ്പിക്കുന്നതെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ രമ്യ നമ്പീശന്‍

ആര്‍ട്ട് പ്രദര്‍ശിപ്പിക്കാനുള്ള ഒരു ഗ്ലോബലായിട്ടുള്ള ഇടം ഇത്രയും കാലം ഉണ്ടായിരുന്നില്ല. എന്നാല്‍ യൂട്യൂബ് ചാനല്‍ അത്തരമൊരു സാദ്ധ്യത നമുക്ക് തരുമ്പോള്‍ അത് ഉപയോഗിക്കുന്നു. അവർ കൂട്ടിച്ചേർത്തു.