'നാശം പിടിച്ച കാര്യമാണ്.. ഇത് വളരെ വേദനിപ്പിക്കുന്നു'; നടി ആയിരിക്കുന്നതിന്റെ മോശം വശവുമായി രശ്മിക

രശ്മിക മന്ദാന നായികയായി എത്തിയ പുഷ്പ സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 200 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. ചിത്രത്തിന് നേരെ പല വിവാദങ്ങളും ഉയര്‍ന്നിരുന്നെങ്കിലും ഗംഭീര പ്രതികരണങ്ങളാണ് പുഷ്പയ്ക്ക് ലഭിക്കുന്നത്.

തന്റെ മികച്ച ഇമേജ് നിലനിര്‍ത്തുന്നതിനെ കുറിച്ചാണ് രശ്മിക ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. തന്റെ കൈയുടെ ചിത്രം പങ്കുവച്ചാണ് രോമരഹിതമായി കൈ നിലനിര്‍ത്താന്‍ താന്‍ അനുഭവിക്കേണ്ടി വരുന്ന വേദനയെ കുറിച്ച് രശ്മിക കുറിച്ചിരിക്കുന്നത്.

”നിങ്ങള്‍ ഒരു അഭിനേത്രിയാകാന്‍ ആഗ്രഹിക്കുന്നത് അതിന്റെ നല്ല വശങ്ങള്‍ക്കായാണ്. എന്നാല്‍ അത് മാത്രം നോക്കി അതിലേക്ക് പോവരുത്. കാരണം അതില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.. ഉദാഹരണത്തിന്: നിങ്ങള്‍ കുറേ തവണ ലേസര്‍ ചെയ്യേണ്ടി വരുന്നു.. നാശം പിടിച്ച കാര്യമാണ്.. ഇത് വളരെ വേദനിപ്പിക്കുന്നു” എന്നാണ് രശ്മിക കുറിച്ചിരിക്കുന്നത്.

അതേസമയം, പുഷ്പ ഡിസംബര്‍ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അല്ലു അര്‍ജുന്‍ നായകനായ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് വില്ലന്‍ വേഷത്തില്‍. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്.