വണ്‍ ലൈന്‍ പറഞ്ഞു മമ്മൂട്ടിക്ക് ഇഷ്ടമായി, പ്രാഞ്ചിയേട്ടന്റെ രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കി രഞ്ജിത്ത്

രഞ്ജിത്ത് – മമ്മൂട്ടി ടീമിന്റെ 2010 ലെ ഏറ്റവും വലിയ ഹിറ്റ് ആണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകള്‍ വന്നിട്ട് കുറേക്കാലമായി . ഇപ്പോള്‍ രഞ്ജിത്ത് തന്നെ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്.

 

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതുമായി ബന്ധപ്പെട്ട് രഞ്ജിത്ത് വിശദീകരിച്ചത്.. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെ കുറിച്ച് ഏറെ നാളായി ചിന്തിക്കുകയായിരുന്നു. ഒരു വണ്‍ ലൈന്‍ കിട്ടിയപ്പോള്‍ മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂട്ടി അതിന് ഓകെ പറയുകയും ചെയ്തു. ഇപ്പോള്‍ തിരക്കഥ എഴുതിക്കൊണ്ടിരിയ്ക്കുകയാണ്- രഞ്ജിത്ത് വ്യക്തമാക്കി.

രഞ്ജിത്ത് തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പ്രാഞ്ചിയേട്ടന്‍. പദ്മശ്രീ എന്ന കഥാപാത്രമായി പ്രിയാമണിയാണ് നായികയായി എത്തുന്നത്. ഇന്നസെന്റ്, ശശികലിങ്ക, സിദ്ധിഖ്, ഖുശ്ബു സുന്ദര്‍, ഗണപതി, ബാലചന്ദ്രന്‍ ചുള്ളിക്കാട്,

ബിജു മേനോന്‍, ഇടവേള ബാബു, ജഗതി ശ്രീകുമാര്‍, രാമു, ശിവാജി ഗുരുവായൂര്‍, ശ്രീജിത്ത് രവി, ടിജി രവി, ടിനി ടോം തുടങ്ങിയവര്‍ ചിത്രത്തിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളായി എത്തി. ചിത്രത്തിന്റെ പാത്രസൃഷ്ടിയും സിനിമയുടെ വലിയ വിജയത്തിന് കാരണമാണ്.