മമ്മൂക്കയെ വേണ്ട വിധം ഉപയോഗിച്ചില്ല എന്ന് പറയുന്നത് ആളുകളുടെ പ്രശ്‌നം; ഗാനഗന്ധര്‍വ്വന്റെ പരാജയകാരണം വെളിപ്പെടുത്തി രമേഷ് പിഷാരടി

രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ഗാനഗന്ധര്‍വന്‍’. എന്നാല്‍ പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ, ഗാനഗന്ധര്‍വന്‍ എന്ന സിനിമ പരാജയപ്പെട്ടതിനെ കുറിച്ചും, കഥ പറയാന്‍ മമ്മൂക്കയുടെ അടുത്ത് പോയതിനെ കുറിച്ചും പറയുകയാണ് രമേഷ് പിഷാരടി.

‘മമ്മൂക്കയെ വേണ്ട വിധം ഉപയോഗിച്ചില്ല എന്ന് പറയുന്നത് അവര്‍ തീരുമാനിക്കുന്നത് കൊണ്ടാണ് പ്രശ്‌നം. മമ്മൂക്ക സ്ലോ മോഷനില്‍ നടക്കുന്ന, തോക്കെടുത്ത് രണ്ട് വെടിവെക്കുന്ന ഒരു കഥാപാത്രമാണെങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ വേണ്ട വിധം ഉപയോഗിച്ചുവെന്ന് ആളുകള്‍ക്ക് തോന്നിയേനെ.

എന്നെ കുറിച്ച് ചിന്തിക്കാതെ മമ്മൂക്കയെ നോക്കുക. മമ്മൂക്കയെ പോലുള്ള ഒരു നടന്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ചെയ്യാന്‍ ആഗ്രഹിക്കുന്നതിലും പരമാവധി ചെയ്തിട്ടില്ലാത്തതും പുതിയതും അദ്ദേഹത്തിന് ചെയ്യണമെന്നുണ്ട്. നമുക്ക് സേഫ് സോണില്‍ നിന്ന് വിജയങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും,” രമേഷ് പിഷാരടി പറഞ്ഞു.

നോ വേ ഔട്ടിന് പുറമെ മമ്മൂട്ടി നായകനാവുന്ന ‘സി.ബി.ഐ 5 ദി ബ്രെയ്നി’ലും പിഷാരടി അഭിനയിക്കുന്നുണ്ട്. മെയ് ഒന്നിനാണ് സി.ബി.ഐ 5 തിയേറ്ററുകളിലെത്തുന്നത്.