നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ ? താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്കെതിരെ നടി രാധിക

താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടി രാധിക വേണുഗോപാല്‍. നല്ല റോളുണ്ടെന്ന് പറഞ്ഞാണ് എല്ലാവരും വിളിക്കുന്നത്, പലരുടെയും ആവശ്യം മറ്റൊന്നാണെന്ന തലക്കെട്ടില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെയാണ് നടിയുടെ പ്രതികരണം.

വേറൊരു പണിയുമില്ലേ ? ഞാന്‍ ഈ ഇന്റര്‍വ്യൂ ആര്‍ക്കു കൊടുത്തതാണെന്നൊന്നു വ്യക്തമാക്കാമോ ? ടൈറ്റില്‍ ഒക്കെ കൊടുക്കുമ്പോള്‍ ഒരു മാന്യത ഒക്കെ ആകാം… ലൈക്‌സ് കൂട്ടാന്‍ വേറെ ആരെങ്കിലും നോക്കൂ ! ചേട്ടന്മാരെ എനിക്ക് ഇങ്ങനെ പബ്ലിസിറ്റി വേണ്ട, സഹായിച്ചില്ലെങ്കിലും ഇതുപോലെ വെറുപ്പിക്കരുത് പ്ലീസ്.

https://www.facebook.com/sadhika.venugopal/posts/10214236964414526?pnref=story

കുറച്ചു നാളായി അഭിനയത്തില്‍നിന്ന് മാറി നില്‍ക്കുന്ന രാധിക റാന്തല്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍ കഴിഞ്ഞ ദിവസം അഭിനയിച്ചിരുന്നു. ഈ ചിത്രമിപ്പോള്‍ യൂട്യൂബില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.