'അലി അക്ബര്‍ ഈ പടം ചെയ്യില്ലെന്ന് പറഞ്ഞതിന് കാരണം ജഗതി വേണ്ടാ എന്ന് പറഞ്ഞതു കൊണ്ട്'; സൂപ്പര്‍ ഹിറ്റ് ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാര്‍. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്ന താരത്തിന്റെ ഡേറ്റിനായി നിര്‍മ്മാതാക്കളും സംവിധായകരും ഏറെ നാളുകള്‍ കാത്തിരുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയില്‍ ജഗതി വേണ്ട എന്ന് പറഞ്ഞതിനെ തുടര്‍ന്ന് അലി അക്ബര്‍ സംവിധാനം ചെയ്യില്ലെന്ന നിലപാട് എടുത്തതിനെ കുറിച്ചുളള ഓര്‍മ്മകളാണ് മാസ്റ്റര്‍ ബിന് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മാതാവ് മമ്മി സെഞ്ച്വറി പങ്കുവയ്ക്കുന്നത്.

ജൂനിയര്‍ മാന്‍ഡ്രേക്ക് തിരക്കഥ വായിച്ചത് മുതല്‍ തനിക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ 25 വര്‍ഷമായിട്ടും ആ പടത്തിന്റെ പ്രസക്തി പോവാതെ നില്‍ക്കും എന്നൊന്നും വിചാരിച്ചിട്ടില്ല. അന്നത്തെ കാലത്ത് സൂപ്പര്‍ കളക്ഷനാണ് സിനിമ നേടിയത്. അലി അക്ബര്‍ ഈ പടം ആദ്യം ചെയ്യില്ലാ എന്ന് പറഞ്ഞതിന് കാരണം ജഗതി വേണ്ടാ എന്ന് പഴയ പ്രൊഡ്യൂസര്‍ പറഞ്ഞതു കൊണ്ടാണ്.

ജഗതിയെ വേണ്ടാ എന്ന് ആദ്യത്തെ പ്രൊഡ്യൂസര്‍ പറഞ്ഞതിന് കാരണം അന്ന് നടന്റെ പേരില്‍ ഒരു കേസുളളതു കൊണ്ടായിരുന്നു. ആ കേസ് കാരണം ജഗതി ഒരു ദിവസം ജയിലില്‍ കിടക്കുകയൊക്കെ ചെയ്തു. ആ സമയത്ത് പ്രൊഡ്യൂസറ് പറഞ്ഞു, ഇനി ജഗതിയെ വെച്ച് ചെയ്താല്‍ പടം ഓടില്ലെന്ന്. ജഗതിയെ മാറ്റി വേറൊരാളെ ഇടാം എന്ന് ആദ്യത്തെ നിര്‍മ്മാതാവ് പറഞ്ഞു.

Read more

എന്നാല്‍ അലി അക്ബര്‍ അത് സമ്മതിച്ചില്ല. ജഗതിയെ വച്ചേ ഇത് ചെയ്യുളളൂ എന്ന് പറഞ്ഞു. ഈ പടം ചെയ്യാന്‍ ഒരുങ്ങിയപ്പോഴും ജഗതി സിനിമയിലേക്ക് തിരിച്ചു വന്നിട്ടില്ല. സ്റ്റക്കായിട്ട് ഇരിക്കുകയാണ്. അഭിനയിക്കാന്‍ പോണുണ്ട്. എന്നാല്‍ ആ പഴയ തിരക്ക് ആ സമയത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ പടം ജഗതിയെ വീണ്ടും തിരക്കേറിയ താരമാക്കി മാറ്റി എന്ന് മമ്മി സെഞ്ച്വറി പറഞ്ഞു.