'ഐറ്റം ഡാന്‍സുകള്‍ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല'; എന്തുകൊണ്ട് ചെന്നൈ എക്‌സ്പ്രസിലെ ഗാനമെന്ന് പ്രിയാമണി

സിനിമയില്‍ ഐറ്റം ഡാന്‍സുകള്‍ അവതരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തെന്നിന്ത്യന്‍ താരം പ്രിയാമണി. ഷാരൂഖ് ഖാന്‍ ചിത്രം “ചെന്നൈ എക്‌സ്പ്രസി”ല്‍ ഐറ്റം നമ്പര്‍ ചെയതത് ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്നാണ് പ്രിയാമണി വ്യക്തമാക്കുന്നത്.

“”ഷാരൂഖ് ഖാനൊപ്പം നൃത്തം ചെയ്യാന്‍ അവസരം നല്‍കിയതിനാലാണ് ഈ ഗാനത്തിന്റെ ഭാഗമാകാന്‍ ഞാന്‍ സമ്മതിച്ചത്. ചെന്നൈ എക്‌സ്പ്രസിന് ശേഷം എനിക്ക് ഹിന്ദി സിനിമയില്‍ നിന്ന് നിരവധി ഓഫറുകള്‍ ലഭിച്ചു, പക്ഷേ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. ഡാന്‍സ് നമ്പറുകള്‍ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല”” എന്നാണ് മിഡ് ഡേയോട് പ്രിയാമണി പറഞ്ഞത്.

ചെന്നൈ എക്‌സ്പ്രസിന് ശേഷം അജയ് ദേവ്ഗണ്‍ നായകനാകുന്ന “മൈതാന്‍” എന്ന ചിത്രത്തിലാണ് പ്രിയാമണി വീണ്ടുമെത്തുന്നത്. ബോളിവുഡില്‍ അരങ്ങേറ്റം പോലെയാണ് ഈ പ്രൊജക്ടിനെ കാണുന്നതെന്നും താരം പറഞ്ഞു.