ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പോയി സിനിമ പഠിച്ചിട്ടില്ല, ആ തിരക്കഥയാണ് എന്നെ സംവിധായകനാക്കിയത്; തുറന്നുപറഞ്ഞ് പ്രിയദര്‍ശന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍ തന്റെ ഫിലിം കരിയറിന്റെ ആദ്യ കാലത്തു ഒരുക്കിയ ഒട്ടേറെ മലയാള ചിത്രങ്ങള്‍ വിദേശ ഭാഷകളില്‍ നിന്ന് കടം കൊണ്ട കഥകളെ ആധാരമാക്കി ആയിരുന്നു. ആ കഥകള്‍ക്ക് തന്റേതായ ഒരു ദൃശ്യ ഭാഷ ഒരുക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

തന്നെ ആരും സിനിമ പഠിപ്പിച്ചിട്ടില്ല എന്നും സിനിമകള്‍ കണ്ടു സിനിമ പഠിച്ച ആളാണ് താന്‍ എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. താന്‍ ഇന്‌സ്ടിട്യൂട്ടില്‍ പോയി സിനിമ പഠിച്ചിട്ടില്ല എന്നും ആരുടേയും അസിസ്റ്റന്റ് ആയി നിന്നിട്ടില്ല എന്നും പ്രിയന്‍ പറയുന്നു. പി എന്‍ മേനോന്‍ ഒരുക്കിയ ഓളവും തീരവും എന്ന സിനിമയുടെ തിരക്കഥ വായിച്ചതു കൊണ്ടാണ് താന്‍ ഒരു സംവിധായകന്‍ ആയി മാറിയത് എന്നും അദ്ദേഹം വെളിപ്പെടുത്തി.

അത്‌കൊണ്ട് തന്നെ തന്റെ ആദ്യ കാല ചിത്രങ്ങളില്‍ മറ്റു ചിത്രങ്ങളുടെ വ്യക്തമായ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ആര്യനും കാലാപാനിയും കാഞ്ചിവരവും അവസാനം റിലീസ് ചെയ്ത ഒപ്പവും പോലത്തെ ചിത്രങ്ങള്‍ ഒന്നും അങ്ങനെയല്ല എന്ന് തനിക്കു ഉറപ്പു പറയാന്‍ സാധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.