'ഇതു കൊണ്ടാണ് ഛായാഗ്രാഹകന്മാര്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ മടിക്കുന്നത്'; തുറന്ന് സമ്മതിച്ച് പൃഥ്വിരാജ്, ട്രോളി കൊണ്ട് സുപ്രിയയും

“ബ്രോ ഡാഡി” സിനിമയുടെ സംവിധാന തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ച് തന്റൊപ്പം ഛായാഗ്രാഹകന്‍മാര്‍ വര്‍ക്ക് ചെയ്യാന്‍ മടിക്കുന്നതിനെ കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത്. ഉയരത്തില്‍ നിന്നും ഷൂട്ട് ചെയ്യുന്ന ഛായാഗ്രാഹകന്‍ അഭിനന്ദ് രാമാനുജത്തെയാണ് ചിത്രത്തില്‍ കാണുക.

“”ഇതുകൊണ്ടാവും ഛായാഗ്രാഹകന്‍മാര്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ മടിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു”” എന്നാണ് പൃഥ്വിാരാജ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ചിത്രത്തിന് താരത്തെ ട്രോളി കൊണ്ടുള്ള കമന്റ് ആണ് സുപ്രിയ മേനോന്‍ പങ്കുവച്ചിരിക്കുന്നത്. “”അഭിനന്ദ് രാമാനുജം പൃഥ്വിയോട്: സാര്‍, ഇന്ത ഹൈറ്റിലെ ഒന്നുമേ കേക്കലേ”” എന്നാണ് സുപ്രിയയുടെ കമന്റ്.

ലൂസിഫറിന് ശേഷം മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തില്‍ നായിക. മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് മോഹന്‍ലാല്‍ സെറ്റില്‍ ജോയിന്‍ ചെയ്തത്.

ഷൂട്ട് തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ കേരളത്തിലും ചിത്രീകരണത്തിന് അനുമതി ലഭിച്ചിരുന്നു. ഹൈദരാബാദിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായല്‍ ചിത്രീകരണം കേരളത്തിലേക്ക് മാറ്റുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചിരുന്നു. ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.