'മൊത്തത്തിൽ കണ്ടപ്പോൾ തേപ്പ് കിട്ടാൻ പറ്റിയ ലുക്ക് ഉള്ള വ്യക്തി അതാണ് ടൊവിനോയെ സജസ്റ്റ് ചെയ്യാൻ കാരണം'; പൃഥ്വിരാജ്

മലയാളത്തിൽ ഇന്ന് തിരക്കുള്ള നടൻമാരാണ് പൃഥ്വിരാജും ടൊവിനോയും. ഇരുവരും തമ്മിലുള്ള സൗഹൃദം പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ റെഡ് എഫ്.എമ്മും 2020യുടെ അവാർഡ് ദാന ചടങ്ങിൽ പൃഥ്വിരാജ് ടൊവിനോയെപ്പറ്റി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. അനുജനെ പോലെയാണ് താൻ ടൊവിനൊയെ കാണുന്നതെന്നാണ് പൃഥ്വി പറഞ്ഞത്.

കണാൻ കൊള്ളാം പിന്നെ മൊത്തത്തിൽ കണ്ടപ്പോൾ തേപ്പ് കിട്ടാൻ പറ്റിയ ലുക്ക് ഉള്ള വ്യക്തിയാണെന്നും തോന്നി അതാണ് എന്ന് നിന്റെ മൊയ്ദീൻ എന്ന ചിത്രത്തിൽ അപ്പുവായി ടൊവിനോയെ സജസ്റ്റ് ചെയ്തത്. പിന്നീട് ഞങ്ങൾ സുഹൃത്തുക്കളായി അങ്ങനെയാണ് ലൂസിഫറിലേയ്ക്ക് ടൊവിനോ എത്തിയത്.

താൻ ലൂസിഫർ ചെയ്യുന്ന സമയത്ത് ടൊവിനോ വലിയ ഹീറോയായി മാറിയിരുന്നു. അതുകൊണ്ട് തന്നെ ആ സിനിമയിലേയ്ക്ക് വരുമോ എന്ന് തനിക്ക് സംശയമുണ്ടായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. പക്ഷേ താൻ വിളിച്ചപ്പോഴെ ടൊവിനോ ഒക്കെ പറഞ്ഞു. ഇം​ഗ്ലിഷ് ഒഴിച്ച് ബാക്കിയെല്ലാം അവൻ അപ്പോൾ തന്നെ ഒക്കെ പറഞ്ഞുവെന്നും പൃഥ്വിരാജ് പറഞ്ഞു.

ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയാണ് ടൊവിനോയുടെതായി പുറത്തിറങ്ങാനുള്ള ചിത്രം. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിൻ്റെce രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം.