ഇന്ദ്രജിത്ത് നടനാകും, ഞാന്‍ സിവില്‍ സര്‍വീസില്‍ പോകും എന്നാണ് എല്ലാവരും കരുതിയത്: പൃഥ്വിരാജ്

താന്‍ ഒരു നടനാകുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് പൃഥ്വിരാജ്. ഇന്ദ്രജിത്ത് വലിയ നടനാകും എന്നാല്‍ താന്‍ സിവില്‍ സര്‍വീസിലേക്ക് പോകും എന്നാണ് എല്ലാവരും കരുതിയിരുന്നത് എന്നാണ് ഒരു അഭിമുഖത്തിനിടെ പൃഥ്വിരാജ് വ്യക്തമാക്കുന്നത്.

“”എന്നെക്കാളും ആക്റ്റിംഗില്‍ പാഷന്‍ ഉണ്ടായിരുന്നത് ഇന്ദ്രജിത്തിന് ആയിരുന്നു. എന്റെ ഫാമിലിയില്‍ എല്ലാവരും വിചാരിച്ചിരുന്നത് ഇന്ദ്രജിത്ത് എന്തായാലും നടനാകും എന്നാണ്. ഞാന്‍ അക്കാദമിക്ക് ലെവലില്‍ എന്തെങ്കിലുമായ്, ഒരു സിവില്‍ സര്‍വീസുകാരനായി മാറുമെന്നാണ് അവര്‍ വിചാരിച്ചത്. എല്ലാം തകിടം മറിച്ചു കൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് എത്തിയത്”” എന്ന് പൃഥ്വിരാജ് പറയുന്നു.

“കൈയെത്തും ദൂരത്ത്” എന്ന ചിത്രത്തിലെ നായകനാകാന്‍ സ്‌ക്രീന്‍ ടെസ്റ്റ് എടുത്ത കാര്യവും അന്ന് തന്നോടൊപ്പം സ്‌ക്രീന്‍ ടെസ്റ്റ് എടുക്കാന്‍ ഉണ്ടായിരുന്ന അസിന്‍ തോട്ടുങ്കലിന്നെക്കുറിച്ചും പൃഥ്വിരാജ് പറയുന്നു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ നല്ല തടിയും പൊക്കവും ഉണ്ടായിരുന്നത് കൊണ്ടാണ് തനിക്ക് ആ വേഷം കിട്ടാതെ പോയത്. സംവിധായകന്‍ ഫാസിലാണ് “നന്ദന”ത്തിനു വേണ്ടി തന്നെ നിര്‍ദേശിച്ചതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.