'ഇന്നുവരെ ലുലുമാളില്‍ പോയിട്ടില്ല, പര്‍ദ്ദയൊക്കെ ഇട്ട് അവിടെ പോകുന്ന നടിമാരെ എനിക്ക് അറിയാം'

കൊച്ചിയില്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനോ മറ്റ് പ്രചരണ പരിപാടികള്‍ക്കോ വേദിയാകുന്ന ഒരു പ്രമുഖ ഇടമാണ് ലുലുമാള്‍. എന്നാല്‍ താനിതുവരെ കൊച്ചിയിലെ ലുലുമാളില്‍ പോയിട്ടില്ലെന്നാണ് നടന്‍ പൃഥ്വിരാജ് പറയുന്നത്. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

“ഇന്നുവരെ കൊച്ചിയിലെ ലുലുമാളില്‍ പോയിട്ടില്ല. എനിക്ക് പരിചയമുള്ള ചില നടി സുഹൃത്തുക്കള്‍ പര്‍ദ്ദയൊക്കെ ഇട്ട് അവിടേക്ക് പോവാറുണ്ടെന്ന കാര്യത്തെക്കുറിച്ച് അറിയാം. എന്റെ ഹൈറ്റുള്ള ഒരാള്‍ പര്‍ദ്ദയൊക്കെയിട്ട് പോയാല്‍ സംശയാസ്പദമായി പിടിക്കപ്പെടും എന്നുള്ളത് കൊണ്ട് ആ സാഹസത്തിന് ഞാനില്ല.” സരസമായി പൃഥ്വി പറഞ്ഞു.

ഡ്രൈവിംഗ് ലൈസന്‍സാണ് പൃഥ്വിരാജിന്റേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം. ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അയ്യപ്പനും കോശിയുമാണ് ഷൂട്ടിംഗ് പൂര്‍ത്തിയായ പൃഥ്വി ചിത്രം. ബ്ലെസി ചിത്രം ആടുജീവിതത്തിനുള്ള തയ്യാറെടുപ്പിനായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് പൃഥ്വി ഇപ്പോള്‍.