'സുരക്ഷിതമായും കരുത്തനായും ഇരിക്കുക'; പൃഥ്വിയോട് ദുല്‍ഖര്‍

ആടുജീവിതം സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാനിലായിരുന്ന പൃഥ്വിരാജും സംംഘവും കൊറോണയുടെ പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിയിരിക്കുകയാണ്. ജോര്‍ദാനിലെ സ്ഥിതിവിവരങ്ങള്‍ വിവരിച്ച് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ സുരക്ഷിതത്വവും പ്രാര്‍ത്ഥനകളും അറിയിച്ച് കമന്റുമായി എത്തിയത്. നടന്‍ ദുല്‍ഖറും പൃഥ്വിയ്ക്ക് കരുത്ത് പകരുന്ന വാക്കുകളുമായി എത്തി.

“നിങ്ങളും സംഭവും സുരക്ഷിതമായും കരുത്തോടെയും ഇരിക്കുക. നിങ്ങളെല്ലാം എത്രയും വേഗം നാട്ടില്‍ സുരക്ഷിതരായെത്താന്‍ പ്രാര്‍ത്ഥിക്കുന്നു. ഭക്ഷണവും മറ്റും തീരാറായി എന്നത് ആശങ്കാ ജനകമാണ്. എന്നാല്‍ സഹായം വേഗം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.” ദുല്‍ഖര്‍ കമന്റായി കുറിച്ചു.

01/04/2020
Hello all. Hope everyone is holding up and doing their best to stay safe during these tough times. On…

Posted by Prithviraj Sukumaran on Wednesday, 1 April 2020

Read more

“ലോകമെമ്പാടുമുള്ള ഒരുപാട് ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാനായി കൊതിച്ച് കാത്തിരിക്കുന്നത്. ഒരു ദിവസം ഞങ്ങളും അവിടെയെത്തും. അതു വരെ നിങ്ങള്‍ സുരക്ഷിതരായിരിക്കുക.” എന്നാണ് വാദിറം മരുഭൂമിയിലെ ക്യാംപില്‍ നിന്നും പൃഥ്വിരാജ് ആരാധകരോട് പറഞ്ഞത്.