ഇത് ഞാനങ്ങെടുക്കുവാ: ദുല്‍ഖറിനോട് പൃഥ്വിരാജ്, വൈറലായി ദുല്‍ഖറിന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരായ് പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും സഹപ്രവര്‍ത്തകരെന്നതിനേക്കാള്‍ നല്ല സുഹൃത്തുക്കളാണ് . ഇടയ്‌ക്കൊക്കെ കുടുംബത്തോടൊപ്പം ഇരുവരും ഒത്തുകൂടാനും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ദുല്‍ഖര്‍ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ പൃഥ്വിരാജ് ചെയ്ത കമന്റാണ് വൈറലാകുന്നത്.

ലോക്ക്ഡൗണിനു ശേഷം വീണ്ടും ഷൂട്ടിംഗ് ആരംഭിച്ച സന്തോഷം പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ പങ്കുവെച്ച പോസ്റ്റിനായിരുന്നു പൃഥ്വിയുടെ കമന്റ്. “ദുല്‍ഖറിന്റെ ലുക്ക് തന്റെ ചിത്രത്തിനായി ഇങ്ങെടുക്കുകയാണെന്നും പേയ്‌മെന്റ് കൂടുതല്‍ ബിരിയാണിയായി തിരിച്ചടയ്ക്കാമെന്നുമാണ്” പൃഥ്വി കുറിക്കുന്നത്.

താരങ്ങള്‍ തമ്മിലുള്ള സൗഹൃദസംഭാഷണം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. അടുത്തിടെ ദുല്‍ഖറിനും പൃഥ്വിയ്ക്കും കുടുംബത്തിനോടുമൊപ്പം ഒത്തുകൂടിയതിന്റെ ചിത്രങ്ങള്‍ നസ്രിയയും പങ്കുവച്ചിരുന്നു.

പിന്നാലെ തന്നെ മറുപടിയുമായി ദുല്‍ഖര്‍ എത്തി. അത് ഹെഡ് വീണാല്‍ നീ ജയിച്ചെന്നും ടെയില്‍ വീണാല്‍ ഞാന്‍ തോറ്റെന്നും പറയുന്നത് പോലെയാണല്ലോ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. കമന്റുമായി മറ്റ് താരങ്ങളുമെത്തിയിട്ടുണ്ട്. ആശാനെ എന്റെയൊരു ചിത്രമെടുക്കണേ എന്നായിരുന്നു അനുപമ പരമേശ്വരന്റെ കമന്റ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച താരങ്ങളാണ്