എന്നെ കല്ലെറിയാനെത്തുന്നവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ വെറുതെ സമയം പാഴാക്കുകയാണ്: പൃഥ്വിരാജ്

സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ വിമര്‍ശിക്കുന്നവര്‍ വെറുതെ സമയം പാഴാക്കുകയാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്.

പൃഥ്വിരാജിന്റെ വാക്കുകള്‍
സമൂഹ മാധ്യമങ്ങളുടെ വളര്‍ച്ചയാണ് ഇതിന്റെ പ്രധാന കാരണം. ഒരു സെലിബ്രിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോയി കമന്റിട്ടാല്‍ മുഖത്തു നോക്കി ചീത്ത വിളിക്കുന്ന സുഖം കിട്ടും. കൂടുതല്‍ പേരിലേക്ക് ഇതു നിമിഷങ്ങള്‍ക്കുള്ളില്‍ എത്തും. സമൂഹമാധ്യമത്തിലൂടെയുള്ള വിമര്‍ശനം ഒരു ആള്‍ക്കൂട്ടക്കല്ലെറിയലായി പരിണമിക്കാന്‍ നിമിഷങ്ങള്‍ മതി. അവരോടു മറുപടി നല്‍കി നമ്മളെ ന്യായീകരിക്കാന്‍ അവസരമില്ല. മുന്‍പ് വിരാട് കോഹ്ലി പറഞ്ഞിട്ടുണ്ട്, സമൂഹമാധ്യമത്തിലെ കമന്റുകള്‍ വായിക്കാറില്ല എന്ന്.

ചില സാഹചര്യങ്ങളില്‍ ഇതു ഗുണം ചെയ്യും. നമ്മളെ കല്ലെറിയാന്‍ ഡിജിറ്റല്‍ ലോകത്ത് ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടു കഴിഞ്ഞാല്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് ഉചിതം. എന്റെ അനുഭവം അതാണു പഠിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ എന്നെ കല്ലെറിയാനെത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ വെറുതെ സമയം പാഴാക്കുകയാണ്!