‘ഈ പേടിത്തൊണ്ടന്മാർ ഇത്രത്തോളം അധഃപതിക്കും.. എനിക്കറിയാം’; സിദ്ധാർത്ഥിന്  പ്രകാശ് രാജിന്റെ പിന്തുണ

ബിജെപി സൈബര്‍ ആക്രമണം നേരിട്ട  നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി നടൻ  പ്രകാശ് രാജ്. ഈ ഭീരുക്കൾ അധഃപതിക്കുമെന്നും അത് തനിക്ക്  അറിയാമെന്നും പ്രകാശ് രാജ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് തന്റെ പിന്തുണ അറിയിച്ചത്.

ഈ ഭീരുക്കൾ ഇത്രത്തോളം അധഃപതിക്കും. ഞാനും ഇത് അനുഭവിച്ചതാണ്. എനിക്ക് അറിയാം നിങ്ങൾ ശക്തനായി തന്നെ നിൽക്കുമെന്നും ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും. ഞങ്ങൾ കൂടുതൽ ശക്തി പകരാൻ നിങ്ങൾക്കൊപ്പമുണ്ട്. പ്രകാശ് രാജ് പറഞ്ഞു .

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിദ്ധാർഥ്  രംഗത്തെത്തിയിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണമായും പ്രതിരോധ ശേഷി നേടുകയുള്ളുവെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്.