‘മികച്ച അഭിനയം ഒരു രാത്രി കൊണ്ട് സാദ്ധ്യമല്ല, അതിന് ദാ ഇതുപോലെ വര്‍ഷങ്ങളുടെ പരിശ്രമം വേണം’; മോദി വിതുമ്പുന്ന പഴയ വീഡിയോ പങ്കുവെച്ച് പ്രകാശ് രാജ്

കഴിഞ്ഞ ദിവസമാണ് നരേന്ദ്രമോദി  ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ കോവിഡ് ബാധിച്ച് മരിച്ചവരെ ഓര്‍ത്ത് വിതുമ്പിയത്. സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.

നരേന്ദ്രമോദിയുടെ പഴയകാല പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് പ്രകാശ് രാജിന്റെ പ്രതികരണം. അന്നത്തെ പ്രസംഗത്തിലും മോദി കരയുന്നുണ്ട്.

മികച്ച അഭിനയം ഒരിക്കലും ഒരു രാത്രി കൊണ്ട് സാദ്ധ്യമാകുന്നതല്ല. അതിന് വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണെന്നാണ് പ്രകാശ് രാജ് വീഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്തത്.