‘ബി.ജെ.പിക്ക് ജനങ്ങളുടെ ജീവനല്ല, തിരഞ്ഞെടുപ്പ് ജയമാണ് വലുത്’; നാണക്കേടുണ്ടാക്കുന്ന സർക്കാർ, ഡൽഹി  ഹൈക്കോടതിയോട്  പ്രകാശ് രാജ്

രാജ്യത്ത് കോവിഡ് അതിരൂക്ഷമാകുമ്പോള്‍ ഓക്‌സിജന്‍ ക്ഷാമം വലിയ പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. ഇതിനെതിരെ ശാശ്വതമായ പരിഹാരം കാണാത്ത കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

ഇപ്പോഴിതാ നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ് ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. ‘ബഹുമാനപ്പെട്ട ഹൈക്കോടതിയോട്, ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനം. തിരഞ്ഞെടുപ്പിലെ വിജയമാണ് അവര്‍ക്ക് വലുത്. യാതൊരു പ്രതീക്ഷയും തരാത്ത ഈ സര്‍ക്കാര്‍ നാണക്കേട് മാത്രമാണ്’ പ്രകാശ് രാജ് പറഞ്ഞു.