വിവാഹം കഴിക്കാന്‍ താത്പര്യം ഇല്ലായിരുന്നു, ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആയിരുന്നു ആഗ്രഹിച്ചത് : പേളി മാണി

ബിഗ്‌ബോസിലൂടെയാണ് പേളി മാണിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. രണ്ടു കുടുംബത്തിന്റെയും സമ്മതത്തോടെ താരങ്ങള്‍ വിവാഹിതരായി.

Read more

ഇപ്പോളിതാ ഒരു അഭിമുഖത്തില്‍ തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യം ഇല്ലായിരുന്നുവെന്ന് പേളി, മനസ്സ് തുറക്കുകയാണ്. ജീവിതത്തില്‍ പ്രണയവും ബ്രേക്കപ്പും അനുഭവിച്ച ആളായിരുന്നു താനെന്നും ആ സമയത്ത് വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല, ഒരു കുഞ്ഞിനെ ദത്തു എടുക്കാന്‍ ആയിരുന്നു ആഗ്രഹിച്ചത് ആ കാര്യം വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു , അപ്പോഴാണ് ബിഗ്‌ബോസിലേക്ക് അവസരം ലഭിച്ചത്. ഷോയിലൂടെയാണ് ശ്രീനിഷ് തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്, തങ്ങളുടെ പ്രണയം അങ്ങനെ വിവാഹത്തിലെത്തുകയും ചെയ്തുവെന്ന് താരം പറയുന്നു.