പാര്‍വതിയുടെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്ത സനലിനെതിരെ ആഷിക് അബു

നടി പാര്‍വതിയുടെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ സംവിധായകന്‍ ആഷിക് അബു. നിങ്ങളുടെ രാഷ്ട്രീയ സത്യസന്ധതയുടെ ലിസ്റ്റില്‍നിന്ന് എന്നെ ഒഴിവാക്കണമെന്നാണ് ആഷിഖ് അബു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ആഷിക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

‘സെക്‌സി ദുര്‍ഗക്ക് വേണ്ടി ഗോവയില്‍ സംസാരിച്ചവര്‍ക്ക് മാത്രം രാഷ്ട്രീയ സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സനല്‍കുമാര്‍ ശശിധരന്‍ തീരുമാനിച്ചതായി കാണുന്നു. സൂപ്പര്‍! ദയവായി നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍ നിന്ന് എന്റെ പേരൊഴിവാക്കണം. പ്ലീസ്.

സെക്സി ദുർഗക്ക് വേണ്ടി ഗോവയിൽ സംസാരിച്ചവർക്ക് മാത്രം രാഷ്ട്രീയ സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് കൊടുക്കാൻ സനൽകുമാർ ശശിധരൻ…

Posted by Aashiq Abu on Monday, 11 December 2017

കഴിഞ്ഞ ദിവസമാണ് നടി പാര്‍വ്വതിക്ക് രാഷ്ട്രീയ സത്യസന്ധതയില്ലെന്ന വിമര്‍ശനം സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിച്ചത്. അവര്‍ക്ക് സത്യസന്ധമായ രാഷ്ട്രീയ നിലപാട് ഉണ്ടായിരുന്നെങ്കില്‍ ജൂറി തിരഞ്ഞെടുത്ത സെക്‌സി ദുര്‍ഗ്ഗയെ ഒഴിവാക്കിയതിനെ കുറിച്ച് ഗോവയിലെ പുരസ്‌കാര വേദിയില്‍ വെച്ച് പറയുമായിരുന്നു എന്നായിരുന്നു സനല്‍കുമാറിന്റെ വിമര്‍ശനം.

സനലിന്റെ മുന്‍ചിത്രമായ ഒഴിവു ദിവസത്തെ കളി വിതരണത്തിന് എത്തിച്ചത് ആഷിക് അബുവിന്റെ നിര്‍മ്മാണ കമ്പനിയായിരുന്നു.