പാര്‍വതി ഉന്നയിച്ച വിഷയങ്ങളില്‍ സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത്

മമ്മൂട്ടി അഭിനയിച്ച കസബയെയും അതിലെ നായക സങ്കല്‍പ്പത്തെയും വിമര്‍ശിച്ച നടി പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. നടനോ നടിയോ സംവിധായകന്റെ കൈയിലെ ഉപകരണം മാത്രമാണെന്നും അങ്ങനെ ഒരു സാഹചര്യത്തില്‍ കഥാപാത്രത്തിന്റെ സംഭാഷണങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. താന്‍ സംവിധാനം ചെയ്യുന്ന സിനിമകളില്‍നിന്ന് ഇത്തരം ഡബിള്‍ മീനിംഗ് സംഭാഷണങ്ങളും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ഒഴിവാക്കാറുണ്ടെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

ഒരു പ്രമുഖ നടി ഒരു പ്രമുഖ ചലച്ചിത്ര മേളക്കിടയില്‍ ഒരു പ്രമുഖ നടന്റെ ഒരു പ്രമുഖ സിനിമയിലെ ചില സംഭാഷണങ്ങള്‍ സ്ത്രീ വിരുദ്ധമാണ് എന്നു അഭിപ്രായപ്പെട്ടല്ലോ. യഥാര്‍ത്ഥത്തില്‍ ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും Script, Director, Producer എല്ലാം ആണുങ്ങളാകും. അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക.

പ്രേക്ഷകരില്‍ ഭൂരിഭാഗവും പുരുഷ്‌നമാരാണെന്നു കരുതീ അവരെ കൈയ്യിലെടുത്തു ബിസിനസ്സു നടത്തുവാന്‍ Glamour scenes, sex scenes , Double meaning words എല്ലാം സിനിമയില്‍ കൊണ്ടു വരുന്നു. ഈ ബിസിനസ്സില്‍ പുരുഷന്മാര്‍ പലപ്പോഴും വിജയിക്കുന്നുമുണ്ട്. മുടക്കു തിരിച്ചു പിടിക്കുക, നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമാ ചെയ്യുന്നവരുടേരും, Commercial film ചെയ്യുന്നവരുടെയും ഏക ലക്ഷൃം. അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല.

ഈ അവസ്ഥ കണ്ടു ഏതെന്കിലും സ്ത്രീകള്‍ക്കു വിഷമം തോന്നുന്നു എന്കില്‍ ഒരേ ഒരു പോംവഴി.സ്ത്രീകളും Script, Director, Producer ആയി marketing, business ഒന്നും ചിന്തിക്കാതെ നടിമാരെ full dress കൊടുത്തു മാനൃമായ് അഭിനയിപ്പിച്ച്, മാനൃമായ സംഭാഷണങ്ങളിലൂടെ സിനിമാ ചെയ്യുക….ഇതിപ്പോള്‍ സിനിമയിലേക്കു കടന്നു വരുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും അഭിനയം മാത്രം തെരഞ്ഞെടുക്കുന്നു. മലയാളത്തില്‍ clutch ആയാല്‍ പതുക്കെ തമിഴ്, ഹിന്ദി സിനിമയിലേക്കു പോകുന്നു. കാരണം പണം കൂടുതല്‍ കീട്ടുമല്ലോ. പിന്നെ കല്ലൃാണം കഴിഞ്ഞാല്‍ എന്‌ടെ ഭര്‍ത്താവിന് ഇതൊന്നും ഇഷ്ടമല്ലാ എന്നും പറഞ്ഞു field വിട്ടു പോകുന്നു.

അപൂര്‍വ്വം ചില സ്ത്രീകള്‍ Director മാരായ് വരുമ്പോള്‍ അവരുടെ സിനിമയിലും നായിക മീഡി യും, glamour scenes കാണിക്കൂന്നു….1996 ല്‍ മീരാ നായര്‍ എന്ന സ്ത്രീ Director ആയി ചെയ്ത …Kama Suthra…A Tale of Love….നിരവധി sex സീനുകള്‍ കൊണ്ടു സമ്പന്നമാണ്. കാരണം ആണുങ്ങളെ ആകര്‍ഷിച്ച് തിയേറ്ററില്‍ കയറ്റുവാന്‍ glamour വേണമെന്നാണ് ആ സ്ത്രീ ചിന്തിച്ചത്. തന്‌ടെ customers പുരുഷന്മാരാണെന്ന് അവര്‍ ചിന്തിച്ചു.

മറ്റു ചില സ്ത്രീകള്‍ സംവിധാനം ചെയ്ത മലയാള സിനിമകളിലും നായികമാര്‍ അല്പസ്വല്പം glamour വേഷം
അണിഞ്ഞിട്ടുണ്ട്. ഒരു സിനിമയിലെ നായിക പുകവലിക്കുകയും, മദൃം കഴിക്കുന്നതായും സ്ത്രീയായ Director നമ്മുക്കു ഈ അടുത്ത കാലത്തു കാണിച്ചു തന്നു. ഇതൊന്നും തെറ്റല്ല. ബിസിനസ്സ് നടക്കുവാന്‍ ചെയ്യുന്നതാണ്.

ഒന്നുകില്‍ വിവാഹ ശേഷം അഭിനയം നിറുത്തിയാലും സ്ത്രീകള്‍ technical side കൂടി പഠിച്ച് Script, Director, Producer ആയി അധികം business, marketing
നോക്കാതെ 100% മാനൃമായ സിനിമാ ചെയ്യുക. അല്ലെന്കില്‍ സ്ത്രീകളെ മാനൃമായല്ലാതെ (കുളി സീന്‍, കിടപ്പറ, glamour dress, smoking,drinking , Double meaning words പറയുക, kissing, ആലിംഗനം etc etc) ചിത്രീകരിക്കുന്ന സിനിമയില്‍ അഭിനയിക്കില്ലെന്നു ഇന്തൃാ മഹാ രാജൃത്തെ എല്ലാ പെണ്‍കുട്ടികളും ഒരു തീരുമാനത്തിലെത്തുക…അതോടെ എല്ലാ പ്രശ്‌നങ്ങളും തീരും.

ഒന്നുകില്‍ സിനിമയില്‍ കലയൊന്നും നോക്കാതെ ബിസിനസ്സായ് മാത്രം കാണുക…To live and to let live. ഒരാളെയും, ഒരു വിഭാഗത്തേയും ബുദ്ധിമുട്ടിക്കുന്ന ഒന്നും സിനിമയില്‍ ഉണ്ടാകരുത് ….അത്രേ ഉള്ളൂ…

ഇതിനൊന്നും വയ്യെന്കില്‍ നിലവിലുള്ള സാഹചര്യം തുടരും. ആരും കലയോടൊ,സിനിമയോടൊ, സാഹിതൃത്തോടൊ, സംഗീതത്തോടൊ ഇഷ്ടം കൊണ്ടൊന്നുമല്ല സിനിമാ നിര്‍മ്മിക്കുന്നത്. ‘എന്ടമ്മേടെ ജിമിക്കി കമ്മല്‍’ പാട്ട് എത്രയോ സ്ത്രീകള്‍ ഏറ്റു പാടിയില്ലേ….കാരണം സിനിമാ പാട്ടിനെ ആ രീതിയില്‍ മാത്രം എടുത്താല്‍ മതി…സ്ത്രീ വിരുദ്ധത തോന്നുന്ന പാട്ടായാലും സിനിമയായാലും സ്ത്രീകളും അവയുടെ ബിസിനസ്സു വിജയിപ്പിക്കുവാന്‍ സഹായിക്കുന്നു….അപ്പോള്‍ തുടര്‍ന്നും അതൊക്കെ തന്നെ അവര്‍ക്കു കിട്ടി കൊണ്ടിരിക്കും.

സിനിമയും, YouTube Videos ഉം 92% പുരുഷന്മാരും 8% മാത്രം സ്ത്രീകളും ആണ് Customers ആയി വരുന്നത്. ഇതൊരു പക്കാ ഹിസീനസ്സാണ്. ആണുങ്ങളായ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ അവര്‍ ഏതറ്റം വരേയും പോകും. നിങ്ങള്‍ അതെല്ലാം സഹിച്ചോളൂ. അല്ലെങ്കില്‍ സീരിയല്‍ കണ്ടു adjust ചെയ്‌തോളൂ.

എത്രയോ double meaning words comedy സിനിമകള്‍ കണ്ടു ഇവിടുത്തെ സ്ത്രീകളും കൈയ്യടിച്ചിട്ടുണ്ടു. അതുകൊണ്ടാണ് പല മൂന്നാം കിട sex comedy പടങ്ങളും
ഇവിടെ super hit ആയതും….അതും മറക്കരുത്. സ്ത്രീകള്‍ക്കു പ്രാധാനൃം നല്കുന്ന ചീല സിനിമകള്‍ അപൂര്‍വ്വം ആയി വരാറുണ്ട്. അവയേയും സ്ത്രീ audience promote ചെയ്യണം….കാണണം. മലയാള സിനിമ മാറില്ലാ. വേണമെങ്കില്‍ audience നു മാറി ചിന്തിച്ച് സിനിമയെ മാറ്റാം…it is up to you…

എല്ലാവര്‍ക്കും നല്ലത് വരട്ടെ….

(വാല്‍കഷ്ണം:- ഞാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമകളില്‍ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും, Double meaning ഉള്ള sex comedy dialogues ഒഴീവാക്കാറുണ്ട്. കഴിയുന്നതും എല്ലാ സിനിമയിലും ചില നല്ല messages കൊടുക്കാറുണ്ടു. പുകവലി, മദൃപാനം സീന്‍ ഒഴിവാക്കുന്നു. ഇവയെല്ലാം നിങ്ങളുടെ കുടുംബത്തെ ദോഷമായ് ബാധിക്കുന്നു എന്നു തെളിയിക്കാറുമുണ്ട്. പക്ഷേ മറ്റുള്ള സംവിധായകരുടെ കീഴീല്‍ അഭിനയിക്കുമ്പോള്‍ എനിക്കതില്‍ യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. അപ്പോള്‍ എന്‌ടെ Character എന്തൊക്കെ പറയുമെന്ന് ഒരു ഉറപ്പും ആര്‍ക്കും നല്കാനാകില്ല. കാരണം ഒരു നടന്‍/നടി സംവിധായകന്‌ടെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രമാണ്.

 

https://m.youtube.com/watch?v=TbRqvJ_Muo4Dear Facebook family,ഒരു പ്രമുഖ നടി ഒരു പ്രമുഖ ചലച്ചിത്ര മേളക്കിടയിൽ ഒരു…

Posted by Santhosh Pandit on Tuesday, 12 December 2017

സന്തോഷ് പണ്ഡിറ്റ് ഏറ്റവും ഒടുവിലായി അഭിനയിച്ചത് അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസിലാണ്. മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ നായകന്‍.

 

(സന്തോഷ് പണ്ഡിറ്റിന്‍റെ പോസ്റ്റിലെ അക്ഷരതെറ്റ് തിരുത്തിയിട്ടില്ല)