മകള്‍ സ്വപ്നം കാണുന്നതില്‍ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യം കൂടിയാണ് ഞാനും എന്റെ സിനിമകളും അംഗീകാരങ്ങളും: പാര്‍വതി തിരുവോത്ത്

നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ മിസ് കുമാരിയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്‌കാരത്തിന് നടി പാര്‍വതി തിരുവോത്തായിരുന്നു അര്‍ഹയായത്. മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി. ഭാസ്‌കരന്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പുരസ്‌കാരം നേടി പാര്‍വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

“മകള്‍ സ്വപ്നം കാണുന്നതില്‍ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യം കൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും.” അമ്മയുടെ കവിള്‍ ചേര്‍ത്തു പിടിച്ച് അച്ഛനോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് പാര്‍വതി കുറിച്ചു. പോസ്റ്റിനു കീഴില്‍ നടിയെ പ്രശംസിച്ചും ഓണാശംസകള്‍ നേര്‍ന്നും നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

കോഴിക്കോടുകാരിയായി ജനിച്ച് തിരുവനന്തപുരത്ത് പഠിച്ചു വളര്‍ന്ന പാര്‍വതിയുടെ അച്ഛന്‍ പി വിനോദ്കുമാറും അമ്മ ടി കെ ഉഷാകുമാരിയും വക്കീല്‍മാരാണ്.

Read more

https://www.instagram.com/p/B2L4u7WFYaP/?utm_source=ig_web_copy_link