ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആരും കാലുമാറരുത്: ഒമര്‍ ലുലു

പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ഐറ്റം ഡാന്‍സിനെ ചൊല്ലി വിവാദങ്ങള്‍ ഉരുത്തിരിഞ്ഞു. സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വി സംവിധായകനായപ്പോള്‍ നിലപാട് മാറ്റിയെന്നാണ് വിമര്‍ശനം. ഇതിനോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് താരം രംഗത്ത് വന്നിരുന്നു. ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍തുള്ളല്‍ ചിത്രീകരിക്കാന്‍ പറ്റുമോ എന്നായിരുന്നു പൃഥ്വിയുടെ ചോദ്യം.


ഇതിന് പിന്നാലെ ട്രോളുമായി രംഗത്തെത്തിയിരിക്കുയാണ് സംവിധായകന്‍ ഒമര്‍ ലുലു. ” ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാലുമാറരുത്” എന്നാണ് ഒമറിന്റെ വാക്കുകള്‍.