ചങ്ക്‌സിനെ ഒരു പാട് ഡീഗ്രേഡ് ചെയ്തതല്ലേ, എന്നിട്ടെന്തായി അതു പോലെ അഡാര്‍ ലൗവും വിജയിക്കും; ഹേറ്റേഴ്‌സിനോട് ഒമര്‍ലുലുവിന് പറയാനുള്ളത്

Gambinos Ad
ript>

അഡാര്‍ ലൗവിനെതിരെ ഉയരുന്ന ഹേറ്റ് കമന്റുകളിലോ ഡിസ് ലൈക്ക് ക്യാംപയ്‌നിലോ തളരില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സിനിമ നല്ലതാണെങ്കില്‍ പുതുമയുള്ളതാണെങ്കില്‍ വിജയിക്കുമെന്ന് പൂര്‍ണ്ണ ബോദ്ധ്യമുണ്ടെന്നും ഇത് തന്നെയാണ് ചങ്ക്‌സിന് സംഭവിച്ചതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

Gambinos Ad

എന്ത് ഡീഗ്രേഡ് ചെയ്താലും പടം നല്ലതാണെങ്കില്‍ വിജയിക്കുക തന്നെ ചെയ്യും. ചങ്ക്‌സിന്റെ കാര്യം നോക്കൂ ഡീഗ്രേഡിംഗ് നേരിട്ട ചിത്രമല്ലേ അത്. എന്നാല്‍ പിന്നീട് വിജയിച്ചു. അത്തരത്തിലൊരു പുതുമ ഈ സിനിമയിലുമുണ്ട്. ഫ്രീക്ക് പെണ്ണേ പാട്ടിനെതിരെ ഡിസ് ലൈക്ക് ക്യാംപെയ്ന്‍ നടന്നത് പാട്ടിനോടുള്ള ദേഷ്യം കൊണ്ടല്ല. മറിച്ച് അത് വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ്. ഒമര്‍ ലുലു പറഞ്ഞു.

ഒരു അഡാര്‍ ലൗ ഫെബ്രുവരി പതിനാല് പ്രണയ ദിനത്തില്‍ തീയേറ്ററുകളിലെത്തുകയാണ്. റിലീസിനൊരുങ്ങുമ്പോള്‍ സിനിമയ്ക്ക് നേരെ ഭീഷണികളുണ്ടെന്നും വെളിപ്പെടുത്തി. ചിത്രം പൊട്ടുമെന്നും കൂവിത്തോല്‍പിക്കുമെന്നും പറഞ്ഞുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നതെന്നും ഇത് വേദനാജനകമാണെന്നും സംവിധായകന്‍ പറഞ്ഞു.