മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബജറ്റും ടെക്നോളജിയും’;  ‘രണ്ടാമൂഴ’ത്തെ കുറിച്ച് ഒമര്‍ ലുലു

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യാനിരുന്ന ‘രണ്ടാമൂഴം’ സംബന്ധിച്ച് നിലവില്‍ കേസ് നടക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ‘എന്‍റെ ഭീമന്’ എന്നു പറഞ്ഞാണ് ശ്രീകുമാര്‍ ആശംസകള്‍ നേര്‍ന്നത്. ഇപ്പോഴിതാ  ആ പ്രോജക്ടിനെ കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് മറ്റൊരു സംവിധായകന്‍. ഒമര്‍ ലുലുവാണ് വി എ ശ്രീകുമാറിന്‍റെ ‘രണ്ടാമൂഴ’ത്തെ കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

“പറഞ്ഞു കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്‍റെ ഭീമനായി വി എ ശ്രീകുമാരേട്ടന്‍ ഒരുക്കുന്നത്. എല്ലാം നല്ല രീതിയിൽ പ്രതീക്ഷയ്ക്കൊത്ത്‌ നടന്നാൽ മലയാള സിനിമ ഇന്നുവരെ കാണാത്ത വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും. പിന്നെ സിനിമ എന്നു പറഞ്ഞാൽ ലാലേട്ടൻ പറഞ്ഞ പോലെ ഒരു മാജിക്കാണ്. ആർക്കും പിടികിട്ടാത്ത മാജിക്. ഒരു കാണിപ്പയ്യൂരിനും പ്രവചിക്കാൻ പറ്റാത്ത മാജിക്. അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക. നല്ല ഒരു സിനിമയായി മാറട്ടെ”, ഒമര്‍ ലുലു ഫെയ്സ്ബുക്കില്‍ കുറിച്ചു.