ലാലേട്ടനെ മനസില്‍ കണ്ടാണ് എഴുതിയത്, പക്ഷേ..; പുതിയ സിനിമയുമായി ഒമര്‍ലുലു

‘നല്ല സമയം’ എന്ന പുതിയ ചിത്രവുമായി സംവിധായകന്‍ ഒമര്‍ ലുലു. മോഹന്‍ലാലിനെ മനസില്‍ കണ്ടാണ് ഈ സിനിമ എഴുതിയതെങ്കിലും ലാലേട്ടന്‍ എന്ന ഫാക്ടറിലേക്ക് എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ നടന്‍ ഇര്‍ഷാദിനെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ഒമര്‍ലുലു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

ഒമര്‍ ലുലുവിന്റെ കുറിപ്പ്:

തൃശൂര്‍കാരനായ സ്വാമിയേട്ടന്‍ എന്ന സ്വാമിനാഥനാണ് നല്ല സമയം എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്. ഞാന്‍ ലാലേട്ടനെ മനസില്‍ കണ്ടാണ് നല്ല സമയം എഴുതിയത്. പക്ഷേ ലാലേട്ടന്‍ എന്ന ഫാക്ടറിലേക്ക് എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസില്‍. അതും തൃശൂരാണ് കഥ നടക്കുന്നത്. തൃശൂര്‍ ഭാഷയാണ് മെയിന്‍.

അങ്ങനെയാണ് ഞാന്‍ എന്റെ നാട്ടുകാരനായ, തൃശൂര്‍കാരനായ നമ്മുടെ ഇര്‍ഷാദ് ഇക്കയിലേക്ക് സ്വാമിയേട്ടന്‍ എന്ന നായക കഥാപാത്രമായി പോകുന്നത്. കഥ കേട്ട് ഇര്‍ഷാദ് ഇക്ക പറഞ്ഞു,’കഥ കൊള്ളാം നല്ല എന്റര്‍ട്ടേനര്‍ ആണ്. നാല് പെണ്‍പിള്ളേരും ഞാനും നൂലുണ്ടയും തമാശയും’. പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാന്‍സ് ചെയ്താല്‍ ശരിയാവ്വോ, ആളുകള്‍ക്ക് ഇഷ്ടമാവുമോ?

ഞാന്‍ പറഞ്ഞു അത് ഓക്കെയാണ് ഇക്ക, ഇക്ക ചെയ്താല്‍ ഒരു ഫ്രഷ്‌നെസ് ഉണ്ടാവും. വിചാരിച്ച പോലെ വര്‍ക്ക് ഔട്ട് ആയി വന്നാല്‍ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും. ഇനി അഥവാ വിചാരിച്ച പോലെ വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ മാക്‌സിമം കുറെ ട്രോള്‍ വരും, പരാജയപ്പെടാന്‍ തയ്യാറായിട്ടുള്ളവന്‍ തന്നെ ഇക്കാ ജയിച്ചിട്ടുള്ളൂ.

റിസ്‌ക് എടുത്തവനേ എവിടെ എങ്കിലും എത്തിയിട്ടുള്ളൂ. അങ്ങനെ കുറെ മോട്ടിവേഷന്‍ ടോക്‌സും അങ്ങട്ട് വെച്ച് കാച്ചി. ഇക്ക ഫ്ള്ളാറ്റ്. അങ്ങനെ എന്ന വിശ്വസിച്ച് കൂടെ വന്ന ഇര്‍ഷാദ് ഇക്ക ‘നല്ല സമയത്തില്‍’ പൂണ്ട് വിളയാടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. എന്റെയും ഇര്‍ഷാദ് ഇക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ. എന്റെ ട്രോള്‍ ഭഗവതികളെ ഇക്കാനെ കാത്തോളി..