'അന്ന് അത് ചെയ്തിരുന്നെങ്കില്‍ കേരളക്കരയില്‍ നിന്നും ഒരു ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ജനിച്ചേനെ'; ബാബു ആന്റണിയെ കുറിച്ച് ഒമര്‍ ലുലു

ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് ബാബു ആന്റണി. സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. ബാബു ആന്റണിയെ കുറിച്ച് ഒമര്‍ ലുലു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“”ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്‌റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റണി ചേട്ടനെ വെച്ച് അത്യാവശ്യം നല്ല ബഡ്ജറ്റില്‍ പണ്ട് ഒരു ആക്ഷന്‍ ചിത്രം ചെയ്തിരുന്നു എങ്കില്‍ പാന്‍ ഇന്ത്യയല്ലാ ഒരു ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ജനിച്ചേനെ കേരളക്കരയില്‍ നിന്ന്”” എന്ന് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

“”ഇത്രയും സ്റ്റൈലും ഇന്റര്‍നാഷണല്‍ അപ്പീല്‍ ഉണ്ടായിരുന്നിട്ടും അന്നതെ മുന്‍നിര സംവിധായകര്‍ ആരും ബാബു ആന്റണി ചേട്ടനെ നായകന്‍ ആകിയട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ. നായകനായി അഭിനയിച്ചത് എല്ലാം ലോ ബജറ്റ് മൂവിസില്‍ ആയിരുന്നു. ഫൈറ്റിനായി ഒരു ദിവസം ഒക്കെയായിരുന്നു ചാര്‍ട്ടിങ്. എന്നിട്ടും ബാബു ചേട്ടന്റെ ആക്ഷന്‍ സിനിമകള്‍ നമ്മളെ കോരിതരിപ്പിച്ചു എങ്കില്‍ മുന്‍നിര സംവിധായകരും ബജറ്റും ഉണ്ടായിരുന്നെങ്കില്‍ പുള്ളി വേറെ റെയ്ഞ്ച് ആയേനെ”” എന്ന് കമന്റായി സംവിധാകന്‍ കുറിച്ചു.

അതേസമയം, ബാബു ആന്റണി നായകനാകുന്ന പവര്‍സ്റ്റാര്‍ ഒരുക്കുകയാണ് ഒമര്‍ ലുലു. റിയാസ് ഖാന്‍, ബാബുരാജ്, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍, കന്നഡ താരം മഞ്ജു ശ്രേയസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.