ഫെയ്‌സ്ബുക്കില്‍ സ്ത്രീവിരുദ്ധ കമന്‍റ്: മാപ്പ് പറഞ്ഞ് തടിയൂരി ഹാപ്പി വെഡ്ഡിംഗ് സംവിധായകന്‍

ചങ്ക്‌സ്, ഹാപ്പി വെഡ്ഡിംഗ് എന്നീ സിനിമകളുടെ സംവിധായകനായ ഒമര്‍ ഫെയ്‌സ്ബുക്കില്‍ പുലിവാല് പിടിച്ചു. ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റിന് കീഴിലിട്ട കമന്റിന് മറുപടി പറയവെയാണ് ഒമര്‍ പുലിവാല് പിടിച്ചത്. തന്റെ സിനിമയെ വിമര്‍ശിച്ച ഒരാള്‍ക്ക് പിന്തുണ നല്‍കിയ പെണ്‍കുട്ടിയ്ക്കായിരുന്നു ഒമറിന്റെ മറുപടി.

ചങ്ക്‌സിന്റെ ഡിവിഡി പുറത്തിറങ്ങിയത് അറിയിക്കാന്‍ വേണ്ടി സിനിമാ പാരഡീസോ ക്ലബിലിട്ട പോസ്റ്റിന് കീഴിലാണ് കമന്റ്. കറന്റ് കാശെങ്കിലും മുതലാകുമോ ഒരു പാല്‍ക്കുപ്പി നിഷ്‌കുവിന്റെ സംശയം എന്ന മനു വര്‍ഗീസിന്റെ കമന്റിന് “പൊളിച്ചു” എന്നാണ് അഭിരാമി ആമി കമന്റ് ചെയ്തത്. ഇതിന് മറുപടിയായാണ് അശ്ലീല ചുവയുള്ള കമന്റ് ഒമര്‍ പോസ്റ്റ് ചെയ്തത്.

ഒമര്‍ മാപ്പു പറയണമെന്ന ആവശ്യവുമായി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ ചിലര്‍ രംഗത്ത് വന്നു.

https://www.facebook.com/sarita.kachapilly/posts/413401629078926

https://www.facebook.com/manuvarghese236/posts/10214409711936072

ഫെയ്‌സ്ബുക്കില്‍ വിമര്‍ശനങ്ങള്‍ ശക്തിപ്പെടുന്നതിന് മുന്‍പ് തന്നെ തനിക്ക് സംഭവിച്ച അബദ്ധത്തിന് മാപ്പ് പറഞ്ഞ് ഒമര്‍ തടിയൂരുകയായിരുന്നു.

എന്നാല്‍ സ്ത്രീവിരുദ്ധത, ലൈംഗികത എന്നിവ പോസ്റ്റ് ചെയ്യുന്ന യൂസേഴ്സിനെ പുറത്താക്കണമെന്ന ഗ്രൂപ്പ് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഒമര്‍ ലുലുവിനെ സിനിമാ പാരഡീസോ ക്ലബില്‍നിന്ന് പുറത്താക്കി.