ജനങ്ങളുടെ പോക്കറ്റില്‍ ഒന്നുമില്ല, അതാണ് തിരിച്ചടി: അനുരാഗ് കശ്യപ്

ബോളിവുഡ് സിനിമകള്‍ തുടര്‍ച്ചയായി തീയേറ്ററുകളില്‍ പരാജയമേറ്റുവാങ്ങുന്നതിനെക്കുറിച്ച് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് .
ജനങ്ങളുടെ പോക്കറ്റില്‍ ഒന്നുമില്ല. അതുകൊണ്ട് അവര്‍ തിയേറ്ററുകളില്‍ പോയി സിനിമ കാണുന്നില്ലെന്ന് അനുരാഗ് പറഞ്ഞു. കൊടുക്കുന്ന പൈസ മുതലാകുമെന്നുറപ്പുണ്ടെങ്കില്‍ മാത്രമേ അവര്‍ സിനിമ കാണാന്‍ തയാറാകൂ. ഒരഭിമുഖത്തിലാണ് താരം സിനിമ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചത്.

ബോളിവുഡ് ചിത്രങ്ങള്‍ക്ക് ഒരു വലിയ ജനക്കൂട്ടത്തെ തിയേറ്ററിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ല. സിനിമകളും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല. മറ്റു ഭാഷാസിനിമകളും അങ്ങനെയാണ്. എല്ലാവരും അവര്‍ കഴിക്കുന്ന ഭക്ഷണത്തിന് വരെ ജിഎസ്ടി നല്‍കുന്നവരാണ്. സോഷ്യല്‍ മീഡിയയിലും വാര്‍ത്തയിലും ഉള്ള എല്ലാ സിനിമ ബഹിഷ്‌കരണ പ്രവണതകളും അവരുടെ യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് വ്യതിചലനമുണ്ടാക്കുന്നു.

്. ജനങ്ങളുടെ പോക്കറ്റ് കാലിയാണ്. ഇപ്പോള്‍ സംസാരിക്കേണ്ടത് രാജ്യം കടന്ന് പോയിക്കൊണ്ടിരിക്കുന്ന അപകടകരമായ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചാണ്. ആരും അതേകുറിച്ച് സംസാരിക്കുന്നില്ല. എല്ലാവരും ബോളിവുഡ് സിനിമകളെ വിമര്‍ശിക്കുന്നതിന്റെയും ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുന്നതിന്റെയും തിരക്കിലാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.