നിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഏതെങ്കിലും നടീനടന്‍മാരുണ്ടോയെന്ന് നിവിനോട് സണ്ണി വെയ്ന്‍;  നിവിന്റെ മറുപടി ഇങ്ങനെ

ഷൂട്ടിംഗിനിടെയില്‍ തന്നെ ചിരിപ്പിക്കുന്ന നിവിന്‍ പോളിയെക്കുറിച്ച്  സണ്ണി വെയ്ന്‍. കൈരളി ടിവിയിലെ ജെ.ബി. ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് സണ്ണിയുടെ  പരാമര്‍ശം.

‘വളരെ സീരിയസായി ടേക്ക് എടുക്കുമ്പോള്‍ മുന്നില്‍ വന്ന് നിന്ന് നീ എന്നെ ചിരിപ്പിക്കുമായിരുന്നു. നിന്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ?,’ എന്നായിരുന്നു സണ്ണി വെയ്‌നിന്റെ ചോദ്യം.

‘സണ്ണി വളരെ ടെന്‍ഷന്‍ ഉള്ളയാളാണ്. എല്ലാ ഡയലോഗും കാണാതെ പഠിച്ച് മനപ്പാഠമാക്കി പറയണം. സണ്ണിയുടെ ഡയലോഗ് ഒക്കെ ഇച്ചിരി കട്ടിയുള്ള വാക്കുകളാണ്. അപ്പോള്‍ ഞാന്‍ പറയും നീ ഒന്ന് പോടാ, നീ ഇങ്ങനെയൊക്കെ പറയുമ്പോള്‍ എന്തോ പോലെ തോന്നും എന്നൊക്കെ ഞാന്‍ പറയും.

അപ്പോള്‍ സണ്ണി പറയും, മിണ്ടാതിരിക്ക് ഞാന്‍ ആ മൂഡില്‍ ഇരിക്കട്ടെ എന്നൊക്കെ. നീ എന്തായാലും ഡയലോഗ് തെറ്റിക്കും റോഷന്‍ ചേട്ടന്‍ നിന്നെ വന്ന് ചീത്ത പറയും  ഞാന്‍ പറയും. പറഞ്ഞ് പറഞ്ഞ് അവന്‍ ഡയലോഗ് തെറ്റിക്കുകയും ചെയ്യും,’ നിവിന്‍ പറയുന്നു.