'41'ലെ ഭാഗ്യസൂയം: കഥാപാത്രത്തെ കുറിച്ച് നിമിഷ സജയന്‍

ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായി “41” ഒരുങ്ങുകയാണ്. ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായി എത്തുന്നത്. ഭാഗ്യം എന്ന തന്റെ കഥാപാത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചെത്തിയിരിക്കുകയാണ് നിമിഷ.

“”ഭാഗ്യം എന്നാണ് സിനിമയില്‍ വിളിക്കുന്നത്. സത്യത്തില്‍ കഥാപാത്രത്തിന്റെ പേര് ഭാഗ്യസൂയം എന്നാണ്. കഥാപാത്രത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. ആദ്യം കോളേജ് കുട്ടിയായും പിന്നെ ജോലി കിട്ടിയ ശേഷവുമുള്ള സ്ത്രീയായുമാണ് എത്തുന്നത്. കുറച്ച് കുറുമ്പും കുസൃതിയുമുള്ള കഥാപാത്രമാണ് കോളേജ് കുട്ടിയായിരിക്കുമ്പോള്‍ ജോലി കിട്ടിയതിന് ശേഷം കഥാപാത്രത്തിന് ഒരു സീരിയസ് ഷേഡ് വരുന്നുണ്ട്”” എന്ന് നിമിഷ പറയുന്നു.

പൊളിറ്റിക്കല്‍ സറ്റയര്‍ ആയി ഒരുക്കുന്ന ചിത്രം ചുറ്റും കാണുന്ന, ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയിലും കാണാന്‍ സാധിക്കുന്നതെന്നും നിമിഷ വ്യക്തമാക്കി. ബിജു മേനോനും സംവിധായകന്‍ ലാലും സെറ്റില്‍ വളരെ സപ്പോര്‍ട്ടീവ് ആയിരുന്നുവെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു.