ഉടന്‍ വിവാഹിതയാവും: പ്രണയം തുറന്നു പറഞ്ഞ് നിക്കി ഗല്‍റാണി

തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി. മലയാളത്തില്‍ അടക്കം ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നിക്കിയുടെ ഏറ്റവും പുതിയ ചിത്രം ഒമര്‍ ലുലു ഒരുക്കുന്ന ധമാക്കയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പരിപാടിയില്‍ തന്‍രെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് നിക്കി.

ധമാക്കയിലെ നായകന്‍ അരുണിനൊപ്പം ജെബി ജംഗ്ഷനില്‍ എത്തിയ്യപ്പോഴാണ് നിക്കി തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. തന്റെതും പ്രണയവിവാഹമായിരുന്നു എന്നും കുടുംബ സുഹൃത്തുമായി എട്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്നും അരുണ്‍ പറഞ്ഞു. ജീവിത്തെ കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് നിക്കി പറഞ്ഞു. തങ്ങള്‍ ചെന്നൈയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നും അതാരാണെന്ന് അധികം വൈകാതെ തന്നെ പറയുമെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും നിക്കി തുറന്നു പറഞ്ഞു.

Read more

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാര് ലവ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ധമാക്ക ഡിസംബര്‍ 20 ന് തിയേറ്ററുകളിലെത്തും. ഒരു കളര്‍ഫുള്‍ കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം എത്തുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്.