ലക്കി ബോയ് അല്ലാതെ ഞാന്‍ എന്ത് പറയാനാ, രക്ഷയില്ല; ഫഹദിന് നസ്രിയയുടെ വിവാഹ വാര്‍ഷികാശംസ

ഏഴാം വിവാഹ വാര്‍ഷികവുമായി ബന്ധപ്പെട്ട് ഫഹദിനൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ഫഹദ് തന്നെ ചുമലിലേറ്റി നടക്കുന്ന വീഡിയോയാണ് നസ്രിയ പങ്കുവെച്ചത്. ‘ഹാപ്പി ആനിവേഴ്സിറി ഷാനു. ലക്കി ബോയ് അല്ലാതെ ഞാന്‍ എന്ത് പറയാനാ. ഞാന്‍ നടക്കാന്‍ മടിച്ചപ്പോള്‍ ഒക്കെ എല്ലാ യാത്രകളിലും എന്നെ ചുമന്നു നടന്നു നീ. ഇനിയെല്ലാം നിന്നോടൊപ്പം തന്നെ. നമ്മള്‍ ഒരു ടീം ആണ്, അതില്‍ നിന്ന് രക്ഷയില്ല, നസ്രിയ കുറിച്ചു.

നസ്രിയ ഇത്തരത്തില്‍ രസകരമായ പോസ്റ്റുകള്‍ സ്ഥിരമായി പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നസ്രിയയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്ക് ലഭിക്കുന്നത്. നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കും സ്റ്റോറികള്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. മൂന്ന് മില്ല്യണ്‍ ഫോളോവേഴ്‌സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

 

നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്കു ചിത്രം ‘ആന്റെ സുന്ദരാനികി’യുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്നിരുന്നു. തെലുങ്കു താരം നാനിയാണ് ചിത്രത്തിലെ നായകന്‍.

ഒരു റൊമാന്റിക് മ്യൂസിക്കല്‍ സിനിമയാവും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവീന്‍ യെര്‍നേനി, രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം വിവേക് സാഗറും ഛായാഗ്രഹണം നികേത് ബൊമ്മിയും നിര്‍വ്വഹിക്കുന്നു.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)