നയന്‍താര സിനിമയുടെ പൂജയ്‌ക്കൊക്കെ എത്തിയിരുന്നു, പൃഥ്വിരാജിനൊപ്പമുള്ള ആ സിനിമ നടന്നില്ല..: സിബി മലയില്‍ പറയുന്നു

പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഗോള്‍ഡ്’. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഗോള്‍ഡിന് മുമ്പ് പൃഥ്വിയും നയന്‍താരയും നായികാനായകന്മാരായി അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നിരുന്നു.

എന്നാല്‍ ആ സിനിമ നടന്നില്ല. അമൃതം എന്ന സിനിമയെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നയന്‍താരയെ അമൃതത്തിലേക്ക് കാസ്റ്റ് ചെയ്തത് ഭാവന ചെയ്ത റോളിലേക്കായിരുന്നു. ജയറാമിന്റെ പെയറായിട്ട് പത്മപ്രിയയെ ആണ് കാസ്റ്റ് ചെയ്തത്.

രണ്ടാമത്തെ ക്യാരക്ടറിന്റെ പെയറായിട്ട് നയന്‍താരയുമായിരുന്നു. ജയറാമിന്റെ അനിയനായിട്ട് പൃഥ്വിയെ ആണ് ആദ്യം പ്ലാന്‍ ചെയ്തത്. പൃഥ്വിയുടെ പെയര്‍ ആയിട്ടായിരുന്നു നയന്‍താര അഭിനയിക്കേണ്ടിയിരുന്നത്. നയന്‍താര ചിത്രത്തിന്റെ പൂജയ്‌ക്കൊക്കെ വന്ന് പോയതാണ്.

എന്നാല്‍ മറ്റൊരു ചിത്രത്തില്‍ അവസരം ലഭിച്ചതോടെ നയന്‍താര ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. പ്രതിഫലത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നം കാരണമാണ് പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും പിന്മാറിയത്. പൃഥ്വി ആവശ്യപ്പെട്ട പ്രതിഫലത്തുക നിര്‍മ്മാതാക്കള്‍ക്ക് നല്‍കാന്‍ സാധിക്കാത്തതു കൊണ്ട് നടനെ ഒഴിവാക്കുകയായിരുന്നു.

Read more

എന്നാല്‍ താനാണ് പൃഥ്വിയെ ഒഴിവാക്കിയത് എന്നാണ് നടന്‍ കരുതുന്നതെന്നും അതിനാല്‍ തന്നോട് ദേഷ്യമാണ് എന്നും സംവിധായകന്‍ പറഞ്ഞിരുന്നു. 2004ല്‍ പുറത്തിറങ്ങിയ അമൃതം ചിത്രത്തില്‍ ജയറാമിന്റെ അനിയനായി നടന്‍ അരുണ്‍ ആണ് അഭിനയിച്ചത്. നയന്‍താരയ്ക്ക് പകരമാണ് ഭാവന സിനിമയില്‍ എത്തിയത്.