അന്ന്   സിനിമയില്‍ വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയെന്ന്  നയൻതാര, നടിക്കെതിരെ വിമർശനവുമായി ആരാധകർ

വിജയ് ചിത്രം ബിഗില്‍ ഹിറ്റായതിന് പിന്നാലെ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് നയൻതാര.

സിനിമയില്‍ വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് സൂര്യക്ക് ഒപ്പം അഭിനയിച്ച ഗജനിയിലാണ് എന്നാണ് നയന്‍‌താര ഇപ്പോള്‍ തുറന്ന് പറയുന്നത്. തന്നെ വിളിച്ചത് അസിന്‍ ചെയ്ത റോളിലേക്കായിരുന്നു എന്നാല്‍ ഷൂട്ടിംഗ് സൈറ്റില്‍ എത്തിയപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ വേഷമാണ് ലഭിച്ചതെന്ന് നടി പറയുന്നു.

ആ സിനിമയില്‍ അഭിനയിച്ചതില്‍ ഇന്നും കുറ്റബോധം വേട്ടയാടുന്നുണ്ട് എന്നും അവർ പറഞ്ഞു.

ഈ ചിത്രത്തിന് എതിരെ ഇപ്പോള്‍ വിമര്‍ശനവുമായി എത്തിയ താരത്തെ വിമര്‍ശിച്ച്‌ ആരാധകരും രംഗത്ത്‌എത്തിയിരിയ്ക്കുകയാണ്. അസിനാണ് സൂര്യയുടെ നായികയായി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത പടത്തില്‍ വന്നിരുന്നത്.