കാശിനു വേണ്ടി മാത്രം സിനിമകൾ ചെയ്യുന്നത് അത്ര മോശം കാര്യം ഒന്നുമല്ല, അങ്ങനെ ചെയ്യാൻ കാരണമുണ്ട്; തുറന്നു പറഞ്ഞ് നവാസുദ്ദീൻ

കാശിന് വേണ്ടി മാത്രം ചില സിനിമകൾ ചെയ്യാറുണ്ടെന്നും അത് മോശമായി കണക്കാക്കാറില്ലെന്നും ബോളിവുഡ്  താരം  നവാസുദ്ദിൻ സിദ്ദിഖി. ഹിന്ദുസ്ഥാൻ ടൈംസുമായുളള അഭിമുഖത്തിലാണ്  അദ്ദേഹം തന്റെ മനസ്സുതുറന്നത് .’

പണത്തിന്  വേണ്ടി മാത്രം സിനിമകൾ ചെയ്യുന്നത് അത്ര മോശമായി എനിക്ക് തോന്നിയിട്ടില്ല . അങ്ങനെ സിനിമകൾ ചെയ്യുന്നത് കൊണ്ടല്ലേ നല്ല സിനിമകളിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുവാൻ സാധിക്കുന്നത്. അദ്ദേഹം പറഞ്ഞു.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഉണ്ടായിരുന്നപ്പോൾ എല്ലാത്തരത്തിലുമുള്ള നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട് . ഒരു നടനെന്ന നിലയിൽ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണം’, അദ്ദേഹം  കൂട്ടിച്ചേർത്തു .