മലയാളത്തില്‍ ഇനി ഗസ്റ്റ്‌റോളുകള്‍ ചെയ്യില്ല; തുറന്നുപറഞ്ഞ് നരേന്‍

ഒരു കാലത്ത് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയരുമെന്ന് മലയാളി പ്രേക്ഷകര്‍ കരുതിയിരുന്ന നടനാണ് നരേന്‍. എന്നാല്‍ പിന്നീട് മലയാള സിനിമയില്‍ നിന്ന് അന്യഭാഷാ ചിത്രങ്ങളിലേക്ക് നരേന്‍ കൂടുമാറി. ഇടയ്ക്ക് മലയാളത്തില്‍ തിരിച്ചെത്തുമ്പോഴെല്ലാം ചെയ്യുന്ന വേഷങ്ങളെല്ലാം ഗസ്റ്റ് റോളുകളുമായിരുന്നു. ഇപ്പോഴിതാ ഇനി താന്‍ ഇത്തരം ഗസ്റ്റ് റോളുകള്‍ ചെയ്യാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

മധുരരാജയിലും ഒടിയനിലുമെല്ലാം ഗസ്റ്റ് റോളുകളായിരുന്നു. ഗസ്റ്റ്‌റോളുകള്‍ ഇനി ചെയ്യേണ്ടെന്നാണ് തീരുമാനം. മലയാളത്തില്‍ അടുപ്പിച്ച് കുറേ ഡോക്ടര്‍ വേഷങ്ങള്‍ ചെയ്തു. എല്ലാം സൗഹൃദത്തിന്റെ പേരില്‍ ചെയ്തതാണ്.

Read more

മലയാളത്തില്‍ സോളോ ഹീറോ ആയിട്ടോ സുപ്രധാന വേഷത്തിലോ മാത്രമേ ഇനി അഭിനയിക്കൂ. ഏതെങ്കിലും വലിയ സംവിധായകര്‍ വിളിച്ചാലേ പ്രശ്‌നമുണ്ടാകൂ. കൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ നരേന്‍ പറഞ്ഞു.