ഒരു സീനില്‍ നഗ്നയായി അഭിനയിക്കണം, അത് വലിയൊരു ഓഫറായിരുന്നു, പക്ഷേ: തുറന്നുപറഞ്ഞ് ഷംന കാസിം

തെന്നിന്ത്യന്‍ സിനിമാരംഗത്ത് സജീവമായ താരമാണ് ഷംന കാസിം. ഇപ്പോളിതാ, തന്നെ ഒരു സിനിമയില്‍ തന്നെ കാസ്റ്റിങിന് വിളിച്ചതും അത് നിരസിക്കാന്‍ ഉണ്ടായ കാരണവും വ്യക്തമാക്കുകയാണ് ഷംന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഷംനയുടെ വാക്കുകള്‍

ഒരു വലിയ പ്രോജക്ടായിരുന്നു അത് അതില്‍ എനിക്ക് പ്രധാന വേഷം ലഭിച്ചിരുന്നു. പക്ഷെ, ഒരു കാര്യം പ്രശ്‌നമായി . ഒരു സീനില്‍ ന്യൂഡ് ആയി അഭിനയിക്കണം അതുകാരണം കൊണ്ട് തന്നെ ഞാന്‍ ആ സിനിമ നിരസിച്ചു. അത്തരം സീനുകളില്‍ ഞാന്‍ അഭിനയിക്കില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. അത്തരം സീനുകളില്‍ ഞാന്‍ അഭിനയിക്കില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. എത്ര വലിയ സിനിമയാണെങ്കിലും അങ്ങനെ അഭിനയിക്കാന്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഞാന്‍ എനിക്ക് തന്നെ ചില നിയന്ത്രണങ്ങള്‍ വച്ചിട്ടുണ്ട്.

Read more

അതൊരു വലിയ ഓഫര്‍ ആയിരുന്നെന്നും ആത്മവിശ്വാസം ഇല്ലാതെ അഭിനയിച്ചാല്‍ ആ സിനിമയെ തന്നെ നശിപ്പിക്കാന്‍ കാരണം ആകും. നൃത്തത്തിനും സിനിമക്കും ഒരേപോലെ പ്രാധാന്യം നല്‍കുന്ന ആളാണ് ഞാന്‍. എന്റെ രണ്ട് കണ്ണുകളാണ് സിനിമയും നൃത്തവും . ആദ്യമൊക്കെ ഡാന്‍സിനോടായിരുന്നു കമ്പം പിന്നീടാണ് സിനിമയോടുള്ള അതിയായ ഭ്രമം തുടങ്ങിയത്. ഇപ്പോള്‍ രണ്ടും പ്രിയപ്പെട്ടതാണ്. വിവാഹം കഴിഞ്ഞാല്‍ സിനിമ ജീവിതം അവസാനിപ്പിക്കണമെന്ന് വിചാരിക്കും. പക്ഷെ അത് ഒരു വിചാരം മാത്രമാണ്