മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും വരെ ഞെട്ടിച്ച പ്രേതാനുഭവം; തുറന്ന് പറഞ്ഞ് മുകേഷ്

നായകനായും സഹ നടനായുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മുകേഷ്. സിനിമ പോലെ തന്നെ തന്റെ കഥ പറച്ചിലുകളിലൂടേയും പ്രേക്ഷക പ്രശംസ നേടിയിട്ടുള്ള നടൻ കൂടിയാണ് മുകേഷ്. ഇപ്പോഴിതാ താൻ കണ്ട ഒരു സിനിമയിലെ പ്രേതാനുഭവവും കേട്ട് പ്രിയദർശനും മോഹൻലാലും ഞെട്ടിപ്പോയെന്നാണ് മുകേഷ് പറയുന്നത്. മുകേഷ് സ്പീക്കിങ്ങ് എന്ന സ്വന്തം ചാനലിലൂടെയാണ് മോഹൻലാലിനും പ്രിയദർശനെയും വരെ ഞെട്ടിച്ച കഥയെപ്പറ്റി അദ്ദേഹം പറഞ്ഞത്.

ഒരിക്കൽ താനും പ്രിയദർശനും മോഹൻലാലും കൂടെ ഒരു യാത്ര പോവുകയാണ് യാത്രക്കിടയിൽ കഥകൾ ഒന്നുമില്ലെന്ന് പ്രിയൻ ചോദിച്ചു. അപ്പോഴാണ് താൻ ചെറുപ്പത്തിൽ കണ്ട ഒരു സിനിമയുടെ കഥ പറഞ്ഞത്. വിജനമായ സ്ഥലത്തൂടെ നമ്മൾ യാത്ര ചെയ്യുന്നത് കണ്ടപ്പോഴാണ് ഈ കഥ ഓർത്തതെന്നും മുകേഷ് പറയുന്നുണ്ട്. കൽക്കട്ടയിലെ ഒരു പത്രത്തിൽ ഒരു വാർത്ത വരുന്നു.  കൽകട്ടയിൽ നിന്ന് കുറച്ച് ദൂരെയുള്ള സ്ഥലത്ത് ഒരു ബംഗ്ലാവുണ്ട്.  അവിടെയ്ക്ക് ആളുകൾ പോവാറില്ല.

അവിടേക്ക് പോയവർ തിരിച്ച് വരുന്നത് ചുരുക്കമാണ്. വന്നവർക്ക് മാനസികമായി പ്രശ്‌നമുള്ളവരാകുകയും ചെയ്യും. അങ്ങനെയിരിക്കെ ഒരു ദിവസം കുറച്ച് ചെറുപ്പക്കാർ ആ വാർത്തയുടെ ഡീറ്റെയിൽസ് ചോദിച്ച് പത്രത്തിന്റെ ഓഫീസിൽ പോയി. അവർക്ക് പോവാനാണെന്ന് പറഞ്ഞപ്പോൾ പോവരുതെന്ന് പറഞ്ഞെങ്കിലും അവർ  പോകാൻ തീരുമാനിച്ചു. കുറേ യാത്ര ചെയ്ത് ആ ചെറുപ്പുക്കാർ അവിടെ എത്തി.

ഗേറ്റ് പൂട്ടി കിടക്കുകയാണെങ്കിലും ഇവർ ചെന്നപ്പോൾ അത് തുറന്നു. അകത്ത് ഒരാൾ നിൽപ്പുണ്ടായിരുന്നു. അയാൾ ആ വീട്ടിലെ ആളാണെന്ന് പറഞ്ഞു. അവർക്ക് ഭക്ഷണമൊക്കെ കൊടുത്തു. ഇതൊരു പ്രേത വീടാണെന്ന് എതിരാളികൾ പറഞ്ഞ് പരത്തിയതാണെന്നും അവർ പറഞ്ഞു. പിന്നീട് കുറച്ച് കഴിഞ്ഞപ്പോൾ ഒരാൾ ചൂട്ടും പിടിച്ച് വന്നു. അയാളാണോ പ്രേതമെന്ന് കരുതി ആദ്യം അവർ പേടിച്ചെങ്കിലും അദ്ദേഹം വന്ന് സത്യങ്ങൾ പറഞ്ഞു.

ശരിക്കും ആ വീടിന്റെ കാര്യങ്ങൾ നോക്കുന്നത് ഇദ്ദേഹമാണ്. ബാക്കി ചെറുപ്പക്കാരോട് സംസാരിച്ചത് ആ വീട്ടിൽ താമസിച്ചിട്ട് ആരൊക്കെയോ ചേർന്ന് കൊന്ന് കളഞ്ഞ ആത്മാക്കളാണ്. ഇത് പറഞ്ഞതും അവർ തിരിഞ്ഞ് നോക്കി. കേട്ടതൊക്കെ സത്യമാണെന്ന് മനസിലായതോടെ ചെറുപ്പക്കാരെല്ലാം ഇറങ്ങി ഓടി. നാല് പേരിൽ ഒരാളെ ആ കാര്യസ്ഥൻ പിടിച്ച് വെച്ചു.

ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. അങ്ങനെ റെയിൽവേ സ്റ്റേഷനിൽ എത്തി നിൽക്കുമ്പോഴാണ് ആ കാര്യസ്ഥനെ റെയിൽവേ സ്‌റ്റേഷനിൽ കാണുന്നത്. ഞങ്ങൾ പോന്നതിന് ശേഷം അവിടെ എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് അദ്ദേഹം അത് പറയുമ്പോഴെക്കും ഇവരെ ആൾക്കൂട്ടം തട്ടിത്തെറിപ്പിച്ച് കൊണ്ട് പോവുകയാണ്. അങ്ങനെയാണ് സിനിമ തീരുന്നതെന്നും മുകേഷ് പറഞ്ഞു.

അതോടെ കഥയിലെ സത്യമെന്താണെന്ന് അറിയാൻ കാത്തിരുന്ന പ്രേക്ഷകരും നിരാശരായി. സത്യത്തിൽ പ്രേതമുണ്ടോന്നും അവിടെ പോയവരൊക്കെ മരിച്ചു എന്നുള്ളതിനോ ഒരു തെളിവുമില്ല. അന്ന് ആ കഥ കേട്ട് മോഹൻലാലും പ്രിയദർശനും ഞെട്ടിതരിച്ചിരുന്നെന്നും മുകേഷ് കൂട്ടിച്ചേർത്തു.