ഒരിക്കല്‍ ഞാന്‍ പങ്കെടുത്ത പരിപാടിയില്‍ ലക്ഷ്മി റായിയും ഉണ്ടായിരുന്നു, അപ്പോഴുണ്ട് സംഘാടകന്റെ ആവശ്യം, നടിയെ കുറിച്ച് ഒരു കഥ പറയണമെന്ന്: മുകേഷ് പറയുന്നു

മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ സിനിമയിലെ അനുഭവങ്ങളും കഥകളും പറയുകയാണ് നടന്‍ മുകേഷ്. മമ്മൂക്ക മാപ്പ് എന്ന ടൈറ്റിലോടെ കൊടുത്ത ആദ്യ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ എഴുപതാം ജന്മദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ വീഡിയോയില്‍, മമ്മൂട്ടിയോട് മുകേഷ് കാണിച്ചിട്ടുള്ള ചില കുസൃതികളാണ് വെളിപ്പെടുത്തിയത്.

അതില്‍ പലതും അന്നുവരെ മമ്മൂട്ടി അറിയാത്തതായിരുന്നു. എന്താണ് നല്ല കഥ പറച്ചിലിനുള്ള ഫോര്‍മുല എന്ന ചോദ്യത്തോട് മറുപടി പറഞ്ഞിരിക്കുകയാണ് മുകേഷ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. എങ്ങനെ പറഞ്ഞാല്‍ കഥ ഏല്‍ക്കുമെന്ന് നമുക്ക് ഒരു ധാരണ വേണം. ശരിക്കും ഏല്‍ക്കാതെ പോകുന്ന തമാശകളാണ് നമ്മളെ ഈ ഫോര്‍മുല പഠിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് അവിടെ ആളുകള്‍ ചിരിക്കാഞ്ഞതെന്ന് മനസിലാക്കി, അതിന് അനുസരിച്ച് പറഞ്ഞാല്‍ അടുത്ത വട്ടം വിജയിച്ചേക്കും. ഇത് കാലങ്ങള്‍ കൊണ്ട് ആര്‍ജിച്ചെടുക്കുന്നതാണ്. ആരോടാണ് പറയുന്നതെന്നും മനസ്സില്‍ വേണം. ഒരിക്കല്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ മുതല്‍ അവന്‍ വീട്ടുകാരെയെല്ലം വിളിച്ചു നിര്‍ത്തി തന്നോട് പറയുകയാണ് ചേട്ടാ, രണ്ടു കഥ പറയാന്‍.

താന്‍ അവിടെയുള്ളവരെ ഒന്നു നോക്കി, ഒരു ഓര്‍ത്തഡോക്‌സ് കുടുംബമാണ്, പ്രായമേറെയുള്ളവരാണ്. ഇവിടെ തമാശ കഥകളൊന്നും വിജയിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് താന്‍ അന്നു വളരെ സീരിയസായിരുന്നു. ചില പരിപാടികളിലൊക്കെ പോയാല്‍ ആളുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ കഥ പറയാന്‍ പറയും.

Read more

ഒരിക്കല്‍ താന്‍ പങ്കെടുത്ത പരിപാടിയില്‍ നടി ലക്ഷ്മി റായിയും ഉണ്ടായിരുന്നു. അപ്പോഴുണ്ട് സംഘാടകന്റെ ആവശ്യം, ലക്ഷ്മി റായിയെക്കുറിച്ച് മുകേഷ് ഒരു കഥ പറയണം. ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം ഒരുമിച്ച് അഭിനിയിച്ച ആളെക്കുറിച്ച് താന്‍ പെട്ടെന്നെന്തു കഥ പറയാനാണ് എന്നാണ് മുകേഷ് പറയുന്നത്.