‘നന്ദി മുജീബ്…താങ്കള്‍ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ ഒന്ന് മാത്രം അറിയാം’

കലാഭവന്‍ ഷാജോണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിചിത്രം ‘പരീത് പണ്ടാരി’ റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഒരു വര്‍ഷത്തിനുശേഷം സിനിമ കണ്ട ആരാധകന്‍ സിനിമയെക്കുറിച്ച് ഷാജോണിന് അയച്ച സന്ദേശം പങ്കുവച്ചിരിക്കുകയാണഅ അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘നന്ദി മുജീബ്…താങ്കള്‍ ആരാണെന്ന് എനിക്കറിയില്ല , പക്ഷേ ഒന്ന് മാത്രം അറിയാം . താങ്കള്‍ നല്ലൊര് സിനിമ സ്‌നേഹിയാണ് ! കാരണം ,പരീത് പണ്ടാരി ഇറങ്ങി ഒരു വര്‍ഷം തികയുംബോള്‍ തിയ്യേറ്ററില്‍ കാണാന്‍പറ്റാതെപോയ ഈ നല്ല സിനിമയെ തിരഞ്ഞ് പിടിച്ച് കാണാന്‍ താങ്കളും കുടുംബവും കാണിച്ച നല്ല മനസ്സിന് നന്ദി !എനിക്ക് പുതുവര്‍ഷ പുലരിയില്‍ പുത്തനുണര്‍വാണ് താങ്ങളുടെ ഈ വാക്കുകള്‍…. സിനിമ എന്ന കലയോട് നീതി പൂര്‍വ്വം നിലകൊള്ളുന്ന താങ്കള്‍ ഇനിയും അസ്തമിക്കാത്ത നല്ല പ്രേക്ഷകന്റെ ലക്ഷണങ്ങളാണ് ! തിയ്യറ്ററില്‍ വലിയ ഓളങ്ങള്‍ സ്യഷ്ടിക്കാതെപോയ ഞങ്ങളുടെ ഈ കുഞ്ഞ് സിനിമ ജനമനസ്സില്‍ വിങ്ങലിന്റെ ഓളങ്ങള്‍ സ്യഷ്ട്ടിക്കുന്നു എന്നറിഞ്ഞതില്‍ ഒരു നടനെന്ന നിലക്ക് ഞാന്‍ സന്തോഷവാനാണ് , നന്ദി .. കലാഭവന്‍ ഷാജോണ്‍

നന്ദി മുജീബ്…താങ്കൾ ആരണന്ന് എനിക്കറിയില്ല , പക്ഷേ ഒന്ന് മാത്രം അറിയാം . താങ്കൾ നല്ലൊര് സിനിമ സ്നേഹിയാണ് !!! കാരണം …

Posted by Kalabhavan Shajohn on Wednesday, 3 January 2018

ആദ്യം ചെറു ചെറു വേഷങ്ങളും പിന്നീട് മുഴുനീള ഹാസ്യ വേഷവും തുടര്‍ന്ന് ശക്തമായ വില്ലന്‍ വേഷവും ചെയ്ത് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം കണ്ടെത്തിയ നടനാണ് ഷാജോണ്‍. നവാഗതനായ ഗഫൂര്‍ ഏലിയാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക സജിത മഠത്തിലായിരുന്നു

ഷാജോണിനെ കൂടാതെ ജോയ് മാത്യു, അന്‍സിബ ഹസന്‍, രശ്മി സതീഷ്, ടിനി ടോം, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, സത്താര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. ചെന്നൈ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ഷൈബിന്‍ ടി, വെല്ലിരാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം ഫൈസല്‍ വി.ഖാലിദാണ്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് തമിഴിലെ സുബ്രഹ്മണ്യപുരത്തില്‍ സംഗീതം ചെയത് ജെയിംസ് വസന്താണ് നിര്‍വ്വഹിച്ചിരുന്നത്